ഗാസിയാബാദ്: വീടുവിട്ടിറങ്ങിയ 15കാരി കൂട്ടബലാത്സംഗത്തിന് ഇരയായി. ഗാസിയാബാദിലാണ് സംഭവം. നൈറ്റ് പെട്രോളിങ്ങിനിടെ ചൊവ്വാഴ്ച രാത്രി വൈകി ഗാസിയാബാദിലെ എഎൽടി ക്രോസിന് സമീപമാണ് പൊലീസ് പെൺകുട്ടിയെ കണ്ടെത്തിയത്. “ഞങ്ങൾ അവളെ ചോദ്യം ചെയ്തപ്പോൾ, വീട്ടുകാരോട് ദേഷ്യം ഉള്ളതിനാൽ വൈകുന്നേരം 4 മണിയോടെ വീട്ടിൽ നിന്ന് ഇറങ്ങിവന്നതാണെന്ന് പറഞ്ഞു. ഇ-റിക്ഷാ ഡ്രൈവർമാരായ രണ്ടുപേർ തന്നെ പീഡിപ്പിച്ചതായും പെൺകുട്ടി പറഞ്ഞു.
“വീട്ടിൽനിന്ന് ഇറങ്ങി റോഡരികിൽ നിന്നപ്പോഴാണ് ഇ-റിക്ഷാ ഡ്രൈവർമാർ പെൺകുട്ടിയുടെ അടുത്തെത്തിയത്. എവിടെ പോകുകയാണെന്ന് ചോദിച്ചപ്പോൾ ഡൽഹി ബസ് അന്വേഷിക്കുകയാണെന്ന് പറഞ്ഞു, ഡൽഹി ബസിൽ കയറ്റിവിടാമെന്ന് പറഞ്ഞാണ് ഇരുവരും പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയത് ”- ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (റൂറൽ) ഗാസിയാബാദ് ഇരാജ് രാജ പറഞ്ഞു.
നേരം ഇരുട്ടിയതോടെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി പെൺകുട്ടിയെ ഇരുവരും ചേർന്ന് ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതിനുശേഷം പ്രതി അവളെ ഡൽഹി ബസിൽ കയറ്റി, എന്നാൽ പണമില്ലാത്തതിനാൽ എഎൽടി ക്രോസിങ്ങിന് സമീപം ഇറങ്ങാൻ ബസ് കണ്ടക്ടർ ആവശ്യപ്പെട്ടു.
പ്രതികളായ മുഹമ്മദ് നാസിം (25), മുഹമ്മദ് സാഹിദ് (24) എന്നിവരെ ബുധനാഴ്ച വൈകീട്ട് അറസ്റ്റ് ചെയ്തു. കൂട്ടബലാത്സംഗം, ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നിവ ഉൾപ്പടെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തത്, കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ നിന്നു സംരക്ഷണം നൽകുന്ന പോക്സോ വകുപ്പും പൊലീസ് ചുമത്തി. പെൺകുട്ടിയെ കയറ്റിക്കൊണ്ടുപോയ ഇ-റിക്ഷയും ലീസ് കണ്ടെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.