• HOME
  • »
  • NEWS
  • »
  • crime
  • »
  • തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

ചികിത്സയില്‍ കഴിയുന്ന സഹോദരിക്ക് കൂട്ടിരിക്കാനെത്തിയ പതിനാറുകാരിയെയാണ് ഭീഷണിപ്പെടുത്തി ഓട്ടോയില്‍ തട്ടിക്കൊണ്ടു പോയി ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പീഡിപ്പിച്ചത്

  • Share this:

    തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. സഹോദരിക്ക് കൂട്ടിരിക്കാനെത്തിയ പെണ്‍കുട്ടിയാണ് ഇന്നലെ രാത്രി പീഡനത്തിന് ഇരയായത്. സംഭവത്തില്‍ നിരവധി കേസുകളിലെ പ്രതിയായ വര്‍ക്കല ഇടവ സ്വദേശി ഷമീറിനെ മെഡിക്കല്‍ കോളജ് പൊലീസ് പിടികൂടി.

    ഇന്നലെ രാത്രി ഒമ്പതരയോടെയാണ് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ഞെട്ടിക്കുന്ന സംഭവമുണ്ടായത്.ചികിത്സയില്‍ കഴിയുന്ന സഹോദരിക്ക് കൂട്ടിരിക്കാനെത്തിയ പതിനാറുകാരിയെയാണ് ഭീഷണിപ്പെടുത്തി ഓട്ടോയില്‍ തട്ടിക്കൊണ്ടു പോയത്. തുടര്‍ന്ന് ആളൊഴിഞ്ഞ ഭാഗത്ത് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു. തുടര്‍ന്ന് മാഞ്ഞാലിക്കുളം ഭാഗത്ത് ഉപേക്ഷിച്ച് പ്രതി കടന്നുകളയുകയായിരുന്നു.

    Also Read-അധ്യാപകന്റേത് ‘ബാഡ് ടച്ച്’ എന്ന് വിദ്യാർത്ഥിനി; ജാമ്യ അപേക്ഷ തള്ളി സ്പെഷ്യൽ കോടതി

    സംഭവമറിഞ്ഞ മെഡിക്കല്‍ കോളജ് പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയിലേക്ക് എത്തിയത്. ഓട്ടോറിക്ഷയുടെ ഫോട്ടോ പെണ്‍കുട്ടി എടുത്തതും നിര്‍ണായകമായി. വര്‍ക്കല ഇടവ സ്വദേശിയും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമായ ബോംബെ ഷമീറെന്ന ഷമീറിനെയാണ് പൊലീസ് പിടികൂടിയത്. ഇന്ന് ഭാര്യയുമായി എസ്എടി ആശുപത്രിയില്‍ എത്തുമ്പോഴായിരുന്നു അറസ്റ്റ്..

    ആറ് മാസം മുമ്പ് ഉള്ളൂരിന് സമീപം വൃദ്ധയുടെ മാല പൊട്ടിച്ച കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച് അടുത്തിടെയാണ് പുറത്തിറങ്ങിയത്.. കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി 21 കേസുകളില്‍ ഷമീര്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

    Published by:Arun krishna
    First published: