പതിനേഴുകാരനായ സഹോദരന് ബൈക്ക് ഓടിക്കാന്‍ നല്കിയ യുവാവിന് പിഴ വിധിച്ച് കോടതി. മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് 30,250 രൂപ പിഴയും കോടതി പിരിയുംവരെ തടവുശിക്ഷയും നല്‍കിയത്.
പിഴ അടച്ചില്ലെങ്കില്‍ ഒരുമാസത്തെ തടവുശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. തൃശ്ശൂര്‍ തലപ്പിള്ളി അഗതിയൂര്‍ മടത്തിപ്പറമ്പില്‍ അതുല്‍കൃഷ്ണയ്ക്കാണ് പിഴ ചുമത്തിയത്. 2022 ഫെബ്രുവരി 18-ന് മങ്കട പോലീസ് രജിസ്റ്റര്‍ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് വിധി.
പതിനേഴുകാരനായ സഹോദരൻ ജ്യേഷ്ഠന്റെ ബൈക്കുമെടുത്ത് പെരിന്തല്‍മണ്ണ-കോഴിക്കോട് റോഡില്‍ സുഹൃത്തിനൊപ്പം മറ്റൊരു ബൈക്കിലെ സുഹൃത്തുക്കളെയും കൂട്ടി കറങ്ങുകയായിരുന്നു. ഇതിനിടെ ഇരു ബൈക്കുകളും റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിച്ചു. ബൈക്കുകളിലുള്ള നാലുപേര്‍ക്കും വീണ് പരിക്കേറ്റു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.