• HOME
  • »
  • NEWS
  • »
  • crime
  • »
  • ആൺസുഹൃത്തിനൊപ്പം വന്ന 17കാരിയെ പൊലീസാണെന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു

ആൺസുഹൃത്തിനൊപ്പം വന്ന 17കാരിയെ പൊലീസാണെന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു

കാമുകനൊപ്പം നടന്നുവരികയായിരുന്ന പെൺകുട്ടിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:

    മുംബൈ: പൊലീസെന്ന വ്യാജേന ആൺസുഹൃത്തിനൊപ്പം വന്ന 17കാരിയെ ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ രണ്ടുപേർ പിടിയിലായി. മുംബൈയിലെ താക്കുർളിയിലാണ് സംഭവം. പ്രതികളിൽ ഒരാളെ ഡോംബിവാലിയിൽ നിന്നും മറ്റൊരാളെ കല്യാണിൽ നിന്നുമാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

    പ്രതികളായ കല്യാണിൽ താമസക്കാരനായ വിഷ്ണു ഭണ്ഡേക്കർ (25), ഡോംബിവാലി (ഈസ്റ്റ്) സ്വദേശി ആശിഷ് ഗുപ്ത (32) എന്നിവരാണ് പോലീസുകാരാണെന്ന് ഭീഷണിപ്പെടുത്തി 17കാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. താക്കുർലി റെയിൽവേ സ്റ്റേഷന് സമീപമുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.

    സംഭവത്തെക്കുറിച്ച് ഡോംബിവാലി ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് സുനിൽ കുർഹാഡെ പറയുന്നത് ഇങ്ങനെയാണ്, “ജനുവരി 27 ന്, ഡോംബിവാലിയിൽ നിന്നുള്ള 12-ാം ക്ലാസുകാരിയും എം‌ഐ‌ഡി‌സി ഏരിയയിൽ താമസിക്കുന്ന ആൺസുഹൃത്തും തകുർലിന് സമീപത്തുകൂടി നടന്നുവരികയായിരുന്നു. ഈ സമയം വിഷ്ണുവും ആശിഷും അവരുടെ അടുത്തേക്ക് എത്തുകയും തങ്ങൾ പൊലീസാണെന്ന് ഭീഷണിപ്പെടുത്ത് പെൺകുട്ടിയെ വലിച്ചിഴച്ച് കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു. പെൺകുട്ടിയെ ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങൾ ഇവർ മൊബൈൽഫോണിൽ ചിത്രീകരിക്കുകയും ചെയ്തു.

    പെൺകുട്ടിയുടെ പരാതിയിൽ വെള്ളിയാഴ്ച രാത്രിതന്നെ ഡോംബിവാലിയിലെ വിഷ്ണുനഗർ പോലീസ് കേസെടുത്തു. രഹസ്യാന്വേഷണ വിവരങ്ങളുടെയും സാങ്കേതിക വിവരങ്ങളുടെയും ലൊക്കേഷൻ വിശദാംശങ്ങളുടെയും അടിസ്ഥാനത്തിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്.

    Published by:Anuraj GR
    First published: