നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കാമുകിയുടെ കുഞ്ഞിനെ ചൊല്ലി തർക്കം; നിർബന്ധിച്ച് വിവാഹം കഴിപ്പിക്കാൻ ശ്രമിച്ച 19കാരൻ ജീവനൊടുക്കി

  കാമുകിയുടെ കുഞ്ഞിനെ ചൊല്ലി തർക്കം; നിർബന്ധിച്ച് വിവാഹം കഴിപ്പിക്കാൻ ശ്രമിച്ച 19കാരൻ ജീവനൊടുക്കി

  കുഞ്ഞിന്‍റെ അച്ഛൻ 19കാരൻ കാമുകൻ ആണെന്ന് യുവതി വെളിപ്പെടുത്തിയെങ്കിലും കുഞ്ഞ് തന്‍റേത് അല്ലെന്നാണ് യുവാവ് പറഞ്ഞിരുന്നത്...

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ചെന്നൈ: പ്രസവത്തിന് പിന്നാലെ കാമുകിയെ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കാൻ ശ്രമിച്ച 19കാരൻ ജീവനൊടുക്കി. തമിഴ്‌നാട്ടിലെ പുതുക്കോട്ട ജില്ലയിലാണ് സംഭവം. കീഴ്‌പൊരുവായ് സ്വദേശിയായ രാമരാജ് ആണ് (19) മരിച്ചത്.

   സ്കൂളിൽ ഒപ്പം പഠിച്ച വിദ്യാർഥിനിയുമായി രാമരാജ് പ്രണയത്തിലായിരുന്നു. എന്നാൽ ഇവരുടെ ബന്ധം തുടരുന്നതിനിടെ ഗർഭിണിയായ യുവതി അടുത്തിടെ ഒരു കുഞ്ഞിന് ജന്മം നൽകി. കുഞ്ഞിന്‍റെ അച്ഛൻ രാമരാജ് ആണെന്ന് യുവതി വെളിപ്പെടുത്തിയതോടെ നാട്ടുകൂട്ടം കൂടി ഇവരുടെ വിവാഹം നിശ്ചയിച്ചു. എന്നാൽ കുഞ്ഞ് തന്‍റേത് അല്ലെന്ന നിലപാടിലായിരുന്നു യുവാവ്. കാമുകിയുടെ കുഞ്ഞിന്‍റെ പിതൃത്വത്തിൽ പങ്കില്ലെന്നും, യുവതിയെ വിവാഹം കഴിക്കാനാകില്ലെന്നുമായിരുന്നു യുവാവിന്‍റെ നിലപാട്.

   ഇതേത്തുടർന്ന് യുവതിയുടെ വീട്ടുകാർ വീണ്ടും നാട്ടുകൂട്ടത്തെ സമീപിച്ചു. യുവതിയെ തന്നെ രാമരാജ് വിവാഹം കഴിക്കണമെന്ന് നാട്ടുകൂട്ടം തീർപ്പ് കൽപ്പിച്ചു. വിവാഹം നടത്തുന്നതിനുള്ള ഒരുക്കങ്ങളുമായി യുവതിയുടെ വീട്ടുകാർ മുന്നോട്ടുപോകുന്നതിനിടെ കഴിഞ്ഞ ദിവസം രാത്രിയിൽ രാമരാജിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

   പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. മകന്‍റെ മരണത്തിൽ അന്വേഷണം വേണമെന്ന് രാമരാജിന്‍റെ കുടുംബം പൊലീസിൽ പരാതി നൽകി. ഇതനുസരിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

   ഫോണിൽ വിളിച്ച് ശല്യം ചെയ്തയാളെ ഭർത്താവ് ചോദ്യം ചെയ്തു; യുവതിയെ വീടുകയറി ആക്രമിച്ചയാൾ അറസ്റ്റിൽ

   കൊല്ലം: ഫോണിൽ വിളിച്ച് ശല്യം ചെയ്തത് ഭർത്താവ് ചോദ്യം ചെയ്തതിന്‍റെ പ്രതികാരമായി വീടുകയറി യുവതിയെ ആക്രമിച്ചയാൾ അറസ്റ്റിൽ. കൊല്ലം കിഴക്കേ കല്ലട കൊടുവിള സ്വദേശി ജിജോ(27) ആണ് അറസ്റ്റിലായത്. ജിജോ നിരന്തരം യുവതിയെ ഫോണിൽ വിളിച്ച് ശല്യം ചെയ്യാറുണ്ടായിരുന്നു. ഈ വിവരം യുവതി പറഞ്ഞതോടെ, ഭർത്താവ് ജിജോയെ വിളിച്ച് താക്കീത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കത്തിയുമായി വീട്ടിൽ കയറി യുവതിയെ ആക്രമിക്കാൻ ജിജോ ശ്രമിച്ചത്.

   Also Read- യുവാവിനെ ക്രൂരമായി മർദ്ദിച്ച് വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; രണ്ടുപേർ അറസ്റ്റിൽ

   ചൊവ്വാഴ്ച രാത്രി കത്തിയുമായി യുവതിയുടെ വീട്ടിൽ എത്തിയ ജിജോ യുവതിയെ ആക്രമിക്കുകയായിരുന്നു. ജിജോയുടെ ആക്രമണം തടയാനുള്ള ശ്രമത്തിനിടെ യുവതിയുടെ അച്ഛനും പരിക്കേറ്റിരുന്നു. കിഴക്കേ കല്ലട എസ്.ഐ.യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതി ജിജോ സ്ഥിരം പ്രശ്‌നക്കാരനാണെന്ന് പൊലീസ് പറയുന്നു. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

   അമ്പലപ്പുഴയിൽ യുവതി കുഴഞ്ഞുവീണ് മരിച്ച സംഭവം കൊലപാതകം; ഭർത്താവ് അറസ്റ്റിൽ

   അമ്പലപ്പുഴയിൽ യുവതി കുഴഞ്ഞുവീണ് മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. തോട്ടപ്പള്ളി സ്വദേശി മോളമ്മയാണ് തിങ്കളാഴ്ച ഉച്ചയോടെ വീട്ടിൽ കുഴഞ്ഞു വീണ് മരിച്ചത്. സംഭവത്തിൽ യുവതിയുടെ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര പള്ളിക്കല്‍ പുത്തന്‍ വീട്ടില്‍ സുനിലി (40) നെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

   മരിച്ച മോളമ്മ കൈനോട്ടക്കാരിയാണ്. മോളമ്മയുടെയും സുനിലിന്‍റെയും രണ്ടാം വിവാഹമായിരുന്നു. മൂന്നു മാസം മുന്‍പാണ് ഇവര്‍ തോട്ടപ്പള്ളിയില്‍ സ്പിൽവേ കനാലിന് അരികിൽ ഷെഡ് കെട്ടി  താമസം തുടങ്ങിയത്.

   Also Read-വെളളവസ്ത്രം ധരിച്ച് മാർക്കറ്റിലെത്തിയ മാന്യൻ Google Pay ഉണ്ടോയെന്ന് ചോദിച്ച് ഇറച്ചിയും മീനും വാങ്ങി; പണം നൽകാതെ മുങ്ങി

   തിങ്കളാഴ്ച ഉച്ചയോടെ യുവതി വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജാശുപത്രിയിലെത്തിച്ചെങ്കിലും മരണം അവിടെ എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചു.

   തുടര്‍ന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ മരണം കൊലപാതകമാണെന്ന് വ്യക്തമായത്. ഇതേത്തുടർന്ന് ഭർത്താവ് സുനിലിനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചപ്പോൾ പരസ്പരവിരുദ്ധമായ മൊഴിയാണ് ഇയാൾ ആദ്യം നൽകിയത്. പിന്നീട് പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.
   Published by:Anuraj GR
   First published: