തിരുവനന്തപുരം: വർക്കല അയിരൂരിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുമായി നാടുവിട്ട കേസിൽ യുവാവ് അറസ്റ്റിൽ. എറണാകുളം പറവൂർ സ്വദേശി ഷാഹുൽ ഹമീദ് (21) ആണ് അറസ്റ്റിൽ ആയത്.
ഇയാൾ ഫേസ്ബുക്ക് വഴി 14 കാരിയായ പെൺകുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന് കുട്ടിയെ വീട്ടിൽ നിന്നും ഇറങ്ങിവരാൻ പ്രേരിപ്പിക്കുകയുമായിരുന്നു. കുട്ടിയെ കാണാതായതോടെ, രക്ഷകർത്താക്കൾ അയിരൂർ പൊലീസിൽ പരാതി നൽകി.
Also Read- പതിനേഴുകാരിയെ ഏഴുവർഷമായി പീഡിപ്പിച്ചുവന്ന കെഎസ്ആർടിസി ജീവനക്കാരനായ 55കാരൻ അറസ്റ്റില്‍
തുടർന്ന് ഇക്കഴിഞ്ഞ ഡിസംബർ 3 ന് പൊലീസ് കേസെടുത്തു. പെൺകുട്ടിയുടെ സമൂഹ്യമാധ്യമങ്ങളിലെ ചാറ്റിംഗ് വിവരങ്ങൾ പോലീസ് പരിശോധിച്ചു. ഇതിലൂടെ ലഭിച്ച വിവരങ്ങളിൽ നിന്നുമാണ് പ്രതിയിലേക്ക് എത്തിയത്. വീട്ടിൽ നിന്നും ഇറങ്ങിയ കുട്ടിയുമായി ഇയാൾ ട്രെയിൻ മാർഗ്ഗം എറണാകുളത്തു എത്തുകയായിരുന്നു.
പ്രതിയുടെ ടവർ ലൊക്കേഷൻ ഉൾപ്പെടെ പരിശോധിച്ച പോലീസ് പ്രതിയെയും കുട്ടിയെയും എറണാകുളത്തു വച്ചു കഴിഞ്ഞദിവസം കസ്റ്റഡിയിൽ എടുക്കുകയും തുടർന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ആയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.