തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽനിന്ന് മധ്യവയസ്ക്കനെ തള്ളിയിട്ട് പണം തട്ടാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിനിയായ 22കാരി അറസ്റ്റിലായി. കോയമ്പത്തൂർ സ്വദേശിയായ ചന്ദ്രമാരിയാണ്(22) അറസ്റ്റിലായത്. ഡിസംബർ 29ന് കിഴക്കേക്കോട്ടയിൽനിന്ന് വെഞ്ഞാറമ്മൂട്ടിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിലാണ് സംഭവം.
ആനയറ വേൾഡ് മാർക്കറ്റിന് മുന്നിൽ ബസ് നിർത്തിയപ്പോഴാണ് മധ്യവയസ്ക്കനായ യാത്രക്കാരനെ ചന്ദ്രമാരിയെ പിന്നിൽനിന്ന് തള്ളിയിടുകയും ബാഗിലെ പണം തട്ടിയെടുത്ത് ഓടിയത്. ബാഗിൽ ഉണ്ടായിരുന്ന 50000 രൂപയാണ് ചന്ദ്രമാരി തട്ടിയെടുത്തത്. എന്നാൽ ബസിലെ യാത്രക്കാർ പിന്നാലെ ഓടി ചന്ദ്രമാരിയെ പിടികൂടുകയായിരുന്നു.
യാത്രക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് പേട്ട പൊലീസ് സ്ഥലത്തെത്തി ചന്ദ്രമാരിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Also Read- കടയ്ക്ക് മുന്നിൽ ബൈക്ക് പാർക്ക് ചെയ്യുന്നതിനെച്ചൊല്ലി തർക്കം; യുവാവ് കുത്തേറ്റ് മരിച്ചു
ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണർ ഡി കെ പൃഥ്വിരാജിന്റെ നേതൃത്വത്തിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്. പേട്ട എസ്എച്ച്ഒ റിയാസ് രാജ, എസ്ഐമാരായ സുനിൽ, സുധീഷ്, എന്നിവർക്കൊപ്പം വനിതാപൊലീസുകാരും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.