• HOME
  • »
  • NEWS
  • »
  • crime
  • »
  • ബൈക്കിലെത്തി വിദ്യാർഥിനിക്ക് മുന്നിൽ നഗ്നതാപ്രദർശനം; 25കാരൻ അറസ്റ്റിൽ

ബൈക്കിലെത്തി വിദ്യാർഥിനിക്ക് മുന്നിൽ നഗ്നതാപ്രദർശനം; 25കാരൻ അറസ്റ്റിൽ

സ്കൂളിൽ സ്വാതന്ത്ര്യദിന പരേഡ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടിക്ക് മുന്നില്‍ നടുറോഡില്‍ വച്ചാണ് നഗ്‌നതാ പ്രദര്‍ശനം നടത്തിയത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Last Updated :
  • Share this:
    കോട്ടയം: ബൈക്കിലെത്തി വിദ്യാര്‍ഥിനിക്ക് മുന്‍പില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വടയാര്‍ സ്വദേശി അനന്തു അനില്‍കുമാറിനെ (25) ആണ് തലയോലപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ പോക്‌സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

    വൈക്കം തലയോലപ്പറമ്പില്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. സ്കൂളിൽ സ്വാതന്ത്ര്യദിന പരേഡ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടിക്ക് മുന്നില്‍ നടുറോഡില്‍ വച്ചാണ് നഗ്‌നതാ പ്രദര്‍ശനം നടത്തിയത്. ഭയന്ന പെണ്‍കുട്ടി സ്‌കൂളിലേക്ക് തിരിച്ചോടി അധ്യാപകരോട് വിവരം പറയുകയായിരുന്നു. ഇതോടെ അധ്യാപകരിൽ ചിലർ റോഡിലേക്ക് എത്തിയെങ്കിലും അനിൽകുമാർ ബൈക്കിൽ കയറി കടന്നുകളയുകയായിരുന്നു. തുടർന്ന് സ്കൂൾ അധികൃതരുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

    പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും നഗ്നതാപ്രദർശനം നടത്തിയയാളെക്കുറിച്ച് തുടക്കത്തിൽ സൂചന ലഭിച്ചിരുന്നില്ല. തുടർന്ന് പ്രദേശത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പൊലീസ് അന്വേഷിക്കുന്നുവെന്ന് അറിഞ്ഞ പ്രതി ഒളിവിൽ പോയി. എന്നാൽ പൊലീസ് ഇയാളെ തന്ത്രപരമായി പിടികൂടുകയായിരുന്നു.

    വീടുകളിൽ നഗ്നനായെത്തി മോഷണം; നാട്ടുകാരുടെ ഉറക്കംകെടുത്തിയ മോഷ്ടാവ് പിടിയിൽ

    നഗരപരിസരങ്ങളില്‍ രണ്ടാഴ്ചയിലേറെയായി നാട്ടുകാരുടെ ഉറക്കം കെടുത്തിയ നഗ്ന മോഷ്ടാവ് പിടിയില്‍. കണ്ണൂര്‍ പൊലീസിന്റെ ആസൂത്രിത നീക്കത്തിലാണ് പ്രതി പിടിയിലായത്. വാട്ടര്‍ മീറ്റര്‍ എന്ന് വിളിപ്പേരുള്ള നീലഗിരി സ്വദേശി അബ്ദുള്‍ കബീറിനെയാണ് എ സി പി രത്നകുമാറിന്‍റെ നേതൃത്വത്തില്‍ പിടികൂടിയത്. കഴിഞ്ഞ ദിവസം ഇയാള്‍ നഗ്നനായി മോഷണത്തിനിറങ്ങിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.

    Also Read- 'ആകെ പ്രശ്നമായി, പോലീസ് വരും.. ജീവിതം പോകും പ്രശ്നമാക്കല്ലേന്ന് പറയാമോ'; പോക്സോ കേസ് പ്രതിയായ അധ്യാപകന്റെ ശബ്ദസന്ദേശം

    കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് ഇയാള്‍ ബസ് മാര്‍ഗം വരുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ ശ്രമകരമായ ദൗത്യത്തിലാണ് ശനിയാഴ്ച രാവിലെ പ്രതി വലയിലായത്. പ്രാഥമിക ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായാണ് വിവരം. പ്രതിയെ ഉടന്‍തന്നെ മോഷണം നടന്ന പ്രദേശത്ത് തെളിവെടുപ്പിനെത്തിക്കും. വിവിധ ജില്ലകളിലായി 11 ഓളം കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

    പകല്‍ സമയങ്ങളില്‍ താമസമില്ലാത്ത വീടുകള്‍ കൃത്യമായി നിരീക്ഷിച്ച് രാത്രി ആ വീടുകളില്‍ മോഷണത്തിനെത്തുകയാണ് ഇയാളുടെ രീതി. ശനി, ഞായര്‍ അവധി ദിവസങ്ങളില്‍ മാത്രം വീട്ടില്‍ വരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും മറ്റും വീടുകളാണ്‌ ഇയാള്‍ സ്ഥിരമായി മോഷണത്തിന് തെരഞ്ഞെടുക്കുന്നത്. രണ്ട് വീടുകളില്‍ ഇയാള്‍ മോഷണം നടത്തുന്നതിന്റെയും നഗ്നനായി നടക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
    Published by:Anuraj GR
    First published: