• HOME
  • »
  • NEWS
  • »
  • crime
  • »
  • Murder | ജോലിക്ക് പോകണമെന്ന് നിര്‍‌ബന്ധിച്ച ഭാര്യയെ കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

Murder | ജോലിക്ക് പോകണമെന്ന് നിര്‍‌ബന്ധിച്ച ഭാര്യയെ കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

മധ്യപ്രദേശിലെ ജബല്‍പൂരില്‍ ഇന്നലെയാണ് സംഭവം നടന്നത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ജോലിക്ക് പോകണമെന്ന് പറഞ്ഞ് നിരന്തരം സമ്മർദ്ദം ചെലുത്തിയതിനെ തുടർന്ന് ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ജബല്‍പൂരില്‍ ഇന്നലെയാണ് സംഭവം നടന്നത്. മുപ്പതുകാരനായ വൈഭര്‍ സാഹു ഭാര്യ ഋതു (23) വിനെ കുത്തിക്കൊന്ന ശേഷം ജീവനൊടുക്കിയത്.

    സാഹുവിന്‍റെ അമ്മയും സഹോദരനും ഒരു പൂജയില്‍ പങ്കെടുക്കാനായി വീട്ടില്‍ നിന്ന് പോയ സമയത്താണ് സംഭവം നടന്നത് . ഡ്രൈവറായി ജോലി ചെയ്തിരുന്ന സാഹു കഴിഞ്ഞ പതിനഞ്ച് ദിവസങ്ങളായി ജോലിക്ക് പോയിരുന്നില്ല. ഈ സമയങ്ങളിലത്രയും ഋതു ജോലിക്ക് പോകാനായി സാഹുവിനെ നിര്‍ബന്ധിച്ചിരുന്നു. ഇതിലുള്ള രോഷമാണ് ഒടുവില്‍ കൊലയിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു.

    സംഭവം നടന്ന ദിവസം ഇതേ വിഷയത്തില്‍ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി എന്നും തുടര്‍ന്ന് ഋതുവിനെ സാഹു കത്രിക കൊണ്ട് പല തവണ കുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ഗുരുതരമായ പരുക്കേറ്റ ഋതു വൈകാതെ തന്നെ മരണത്തിന് കീഴടങ്ങി. പിന്നാലെ സാഹു ആത്മഹത്യ ചെയ്തു.

    വീട്ടില്‍ തിരിച്ചെത്തിയ അമ്മയും സഹോദരനുമാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന ഋതുവിന്‍റെ മൃതദേഹവും സാഹുവിന്‍റെ മൃതദേഹവും കണ്ടെത്തിയത്. ഇവരാണ് പൊലീസില്‍ വിവരം അറിയിച്ചത്. സംഭവത്തില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.

    വിവാഹാഭ്യര്‍ഥന നിരസിച്ചു; 32 കാരിയ്ക്ക് നേരെ സഹപ്രവര്‍ത്തകന്റെ ആസിഡ് ആക്രമണം


    ബെംഗളൂരു: വിവാഹഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവതിയ്്ക്ക് നേരെ ആസിഡ് ആക്രമണം. ബെംഗളൂരുവിലാണ് സംഭവം. മൂന്നു കുട്ടികളുടെ അമ്മയായ യുവതിയാണ് ആസിഡ് ആക്രമണത്തിന് ഇരയായത്.യുവതി ജോലി ചെയ്യുന്ന ഫാക്ടറിയിലെ സഹപ്രവര്‍ത്തകന്‍ അഹമ്മദാണ് (36) ആക്രമിച്ചത്. വിവാഹ ബന്ധം വേര്‍പിരിഞ്ഞ യുവതി കുട്ടികള്‍ക്കൊപ്പമാണ് കഴിയുന്നത്.

    ആസിഡ് ആക്രമണത്തില്‍ യുവതിയുടെ വലതുകണ്ണിന് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.യുവതി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കാഴ്ചശക്തി ഭാഗികമായി തിരികെ ലഭിച്ചതായി സൗത്ത് ഡി.സി.പി. ഹരീഷ് പാണ്ഡെ അറിയിച്ചു.

    കഴിഞ്ഞ കുറേ ദിവസമായി ഇയാള്‍ യുവതിയെ വിവാഹം കഴിക്കാനായി നിര്‍ബന്ധിക്കുകയാണെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ വിവാഹാഭ്യര്‍ഥന യുവതി നിരസിച്ചതോടെ ഇയാള്‍ യുവതിയെ മര്‍ദ്ദിക്കുകയും ആക്രമിക്കുകയും ചെയ്തു.

    സുഗന്ധദ്രവ്യ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന ഫാക്ടറിയില്‍ സഹപ്രവര്‍ത്തകരായിരുന്നു യുവതിയും പ്രതിയുമെന്നും മൂന്ന് കൊല്ലത്തോളമായി ഇരുവര്‍ക്കും തമ്മില്‍ പരിചയമുണ്ടെന്നും പൊലീസ് പറഞ്ഞു. ആക്രമണത്തിനു പിന്നാലെ രക്ഷപ്പെട്ട പ്രതിയെ തമിഴ്നാട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു.
    Published by:Arun krishna
    First published: