• HOME
 • »
 • NEWS
 • »
 • crime
 • »
 • Arrest | ഫേസ്ബുക്കിൽ പരിചയപ്പെട്ട വീട്ടമ്മയെ ഒപ്പം താമസിപ്പിച്ച് പണവും സ്വർണവും തട്ടിയെടുത്തു; 41കാരൻ അറസ്റ്റിൽ

Arrest | ഫേസ്ബുക്കിൽ പരിചയപ്പെട്ട വീട്ടമ്മയെ ഒപ്പം താമസിപ്പിച്ച് പണവും സ്വർണവും തട്ടിയെടുത്തു; 41കാരൻ അറസ്റ്റിൽ

ഇവരുടെ കിടപ്പറ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയുടെ ആദ്യ ഭർത്താവിൽനിന്ന് പ്രതി നാലു ലക്ഷം രൂപയും തട്ടിയെടുത്തു

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Last Updated :
 • Share this:
  കൊല്ലം: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ ഒപ്പം താമസിപ്പിച്ച്‌ പണവും സ്വര്‍ണവും തട്ടിയെടുത്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ (Arrest). ഇരവിപുരം തെക്കുംഭാഗം കോട്ടൂര്‍ പടിഞ്ഞാറ്റതില്‍ റെയ്മണ്ട് ജോസഫ് (41) ആണ് പിടിയിലായത്. ആലപ്പുഴ സ്വദേശിനിയായ യുവതിയെയാണ് പ്രതി ചൂഷണത്തിനിരയാക്കിയത്. ഇരവിപുരം പൊലീസാണ് (Kerala Police) പ്രതിയെ അറസ്റ്റ് ചെയ്തത്.

  ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയുമായി റെയ്മണ്ട് ജോസഫ് പ്രണയത്തിലാകുകയായിരുന്നു. ഇതേത്തുടർന്ന് ഭർത്താവിനെ ഉപേക്ഷിച്ച് യുവതി റെയ്മണ്ടിന്‍റെ ഇരവിപുരത്തുള്ള വീട്ടിൽ താമസമാക്കി. നിയമപരമായി വിവാഹം കഴിക്കാതെയാണ് റെയ്ണ്ടും യുവതിയും ഇരവിപുരം പനമൂടുള്ള വീട്ടില്‍ രണ്ടര വർഷമായി താമസിച്ചുവരുന്നത്. ഇതിനിടെ യുവതിയുടെ പക്കല്‍നിന്ന് സ്വര്‍ണവും പണവും പ്രതി തട്ടിയെടുക്കുകയായിരുന്നു. സ്വർണം ഇയാൾ പണയം വെക്കുകയും വിൽക്കുകയും ചെയ്തു. ഇതിനുശേഷവും കൂടുതല്‍ പണം ആവശ്യപ്പെട്ട് പ്രതി യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു.

  അതിനിടെ മൊബൈലിൽ ചിത്രീകരിച്ച ഇവരുടെ കിടപ്പറ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയുടെ ആദ്യ ഭർത്താവിൽനിന്ന് പ്രതി നാലു ലക്ഷം രൂപയും തട്ടിയെടുത്തു. ഇരവിപുരം ഇന്‍സ്പെക്ടര്‍ വി.വി. അനില്‍കുമാറി‍െന്‍റ നേതൃത്വത്തില്‍ എസ്.ഐമാരായ ജയേഷ്, ആന്‍റണി, ദിനേശ് എ.എസ്.ഐ മഞ്ജുഷ, സുരേഷ്, എസ്.സി.പി.ഒ അജി, സി.പി.ഒ ലതീഷ് മോന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

  വീട്ടമ്മയുടെ വീട്ടിൽ അക്രമം; മുൻ കാമുകൻ ബംഗാൾ സ്വദേശിയെ വെട്ടി; തടസം പിടിച്ച വീട്ടമ്മയ്ക്ക് തലയ്ക്ക് വെട്ടേറ്റു

  കൊല്ലം: വീട്ടമ്മയുടെ വീട്ടിൽ അതിക്രമിച്ചുകയറി മുൻകാമുകൻ ബംഗാൾ സ്വദേശിയെ വെട്ടാൻ ശ്രമം. തടസം പിടിക്കുന്നതിനിടെ തലയ്ക്ക് വേട്ടേറ്റ വീട്ടമ്മ ഇപ്പോൾ ചികിത്സയിലാണ്. കൊല്ലം ഓയൂർ കരിങ്ങന്നൂർ ഷഹാന മൻസിലിൽ ജഹാനയ്ക്കാണ്(36) വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പെരുമ്പാവൂർ കോടനാട് ആലാട്ടിച്ചിറ ചക്കരഹൌസിൽ വിപിൻ(36) എന്നയാളെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

  ശനിയാഴ്ച രാത്രി 12 മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. നാലു വർഷം മുമ്പ് റോഡു പണിക്കായി ഓയൂരിലെത്തിയ വിപിൻ വാടകയ്ക്ക് താമസിച്ചിരുന്നത് ജഹാനയുടെ വീടിന് സമീപത്തായിരുന്നു. അതിനിടെ രണ്ടു കുട്ടികളുടെ മാതാവ് കൂടിയായ ജഹാനയുമായി വിപിൻ പരിചയപ്പെടുകയും, ഇവർ തമ്മിൽ പ്രണയത്തിലാകുകയും ചെയ്തു. വിപിനുമായുള്ള ജഹാനയുടെ അടുപ്പമറിഞ്ഞ ഭർത്താവ് യുവതിയെ ഉപേക്ഷിച്ചു. ഇതേത്തുടർന്ന് വിപിനും ജഹാനയും ഒരുമിച്ച് താമസം തുടങ്ങി,

  എന്നാൽ അതിനിടെ ജഹാന, ബംഗാൾ സ്വദേശിയായ മറ്റൊരു യുവാവുമായി പ്രണയത്തിലായി. വിപിൻ ജോലിക്കും നാട്ടിലും പോയിരുന്ന സമയത്ത് ബംഗാൾ സ്വദേശി ജഹാനയുടെ വീട്ടിൽ സന്ദർശനം നടത്തുന്നത് പതിവായി. ഈ വിവരം സമീപവാസികൾ വിപിനെ അറിയിക്കുകയും ചെയ്തു. ഇതേച്ചൊല്ലി വിപിനും ഷഹാനയും തമ്മിൽ വഴക്ക് ഉണ്ടാകുകയും, വിപിൻ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. ഏറെ കാലമായി ഇരുവരും തമ്മിൽ ബന്ധമില്ലാതായി. ഇതിനിടെ ബംഗാൾ സ്വദേശി ജഹാനയ്ക്കൊപ്പം താമസം തുടങ്ങുകയും ചെയ്തു.

  Also Read- Nationwide Strike | ഹോൺ കേട്ട് ചോദ്യത്തിൽനിന്ന് തടിയൂരിയോ? മറുപടിയുമായി വയനാട്ടിലെ DYFI നേതാവ്

  ഫോണിൽ വിളിച്ചിട്ട് എടുക്കാത്തത് ചോദ്യം ചെയ്തുകൊണ്ടാണ് വിപിൻ ശനിയാഴ്ച രാത്രി ജഹാനയുടെ കരിങ്ങന്നൂരിലെ വീട്ടിലെത്തിയത്. ഈ സമയം ബംഗാൾ സ്വദേശി വീട്ടിലുണ്ടായിരുന്നു. വീട്ടമ്മയെ വിപിൻ ആക്രമിക്കാൻ ശ്രമിച്ചതോടെ ബംഗാൾ സ്വദേശിയുമായി അടിപിടിയുണ്ടായി. ഇതിനിടെ കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് വിപിൻ ബംഗാൾ സ്വദേശിയെ കുത്താൻ ഒരുങ്ങി. തടസം പിടിക്കാനെത്തിയ ജഹാനയുടെ തലയ്ക്ക് വെട്ടേൽക്കുകയായിരുന്നു. സംഭവം അയൽവാസികൾ പൂയപ്പള്ളി പൊലീസിൽ അറിയിക്കുകയും പൊലീസ് സംഘം സ്ഥലത്തെത്തി ജഹാനയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. വിപിനുമായി മുമ്പ് പ്രണയത്തിലായിരുന്നെങ്കിലും അടുത്തകാലത്തായി ഇവർ തമ്മിൽ ബന്ധമില്ലായിരുന്നുവെന്നും, വീട്ടമ്മ രണ്ടു മക്കളുമായി ബംഗാൾ സ്വദേശിക്കൊപ്പം കഴിഞ്ഞു വരികയായിരുന്നുവെന്നും പൂയപ്പള്ളി പൊലീസ് പറഞ്ഞു. ഫോൺ വിളിച്ചിട്ട് എടുക്കാത്തതിലുള്ള വിരോധം കാരണമാണ് വീട്ടമ്മയെ വിപിൻ ആക്രമിച്ചതെന്നും പൊലീസ് പറയുന്നു.

  ഇതിനിടെ ജഹാനയുടെ വീടിന് വിപിൻ തീയിടുകയും ചെയ്തിരുന്നു. സ്ഥലത്തെത്തിയ പൊലീസ് സംഘം തീയണയ്ക്കുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് തന്നെ പൊലീസ് വിപിനെ അറസ്റ്റു ചെയ്തു. സിഐ രാജേഷ് കുമാർ എസ്ഐമാരായ അഭിലാഷ്, സജി ജോൺ, സുരേഷ് കുമാർ എഎസ്ഐമാരായ ചന്ദ്ര കുമാർ, അനിൽ കുമാർ, രാജേഷ്, എന്നിവരുൾപ്പെടുന്ന പൊലീസ് സംഘമാണ് വിപിനെ അറസ്റ്റ് ചെയ്തത്.
  Published by:Anuraj GR
  First published: