• HOME
  • »
  • NEWS
  • »
  • crime
  • »
  • ആളില്ലാത്ത വീട്ടിൽ അതിക്രമിച്ച് കയറി പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമം; 43കാരൻ അറസ്റ്റിൽ

ആളില്ലാത്ത വീട്ടിൽ അതിക്രമിച്ച് കയറി പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമം; 43കാരൻ അറസ്റ്റിൽ

മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് അതിക്രമിച്ച് കയറിയ പ്രതി പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Last Updated :
  • Share this:
    കൊല്ലം: ആളില്ലാത്ത വീട്ടിൽ അതിക്രമിച്ചുകയറി പതിനാറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാൾ അറസ്റ്റിൽ. ചടയമംഗലം കള്ളിക്കാട് കോളനിയില്‍നിന്ന് രാജു(43)വിനെയാണ് ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. നിലവിളികേട്ട് ഓടിയെത്തിയ അയൽക്കാരാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. പിന്നീട് പെൺകുട്ടിയുടെ രക്ഷിതാക്കൾ ചടയമംഗലം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.

    സംഭവത്തിൽ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഇതേത്തുടർന്ന് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രതിയെ ഇന്ന് കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

    പതിനാറുകാരിയെ പ്രണയം നടിച്ച് വീട്ടില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

    പ്രണയം നടിച്ച് പതിനാറുകാരിയെ വീട്ടില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ച കേസില്‍ യുവാവിനെ അറസ്റ്റുചെയ്തു. ചിങ്ങോലി ആദര്‍ശ് വില്ലയില്‍ ആദര്‍ശി(ഉണ്ണി-24)നെയാണ് കരീലക്കുളങ്ങര എസ്.ഐ. എ. ഷെഫീഖിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്.മൂന്നുമാസമായി പെണ്‍കുട്ടിയുമായി അടുപ്പം നടിച്ചിരുന്ന ആദര്‍ശ് മേയ് 25 ന് വീട്ടിലേക്കു വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.  പ്രതി മുന്‍പ് മറ്റൊരു യുവതിയുമായി ഒരുമിച്ചു താമസിച്ചിരുന്നതായി പോലീസ് പറഞ്ഞു. പ്രസ്തുത ബന്ധത്തില്‍ ഇയാള്‍ക്ക് മൂന്നുവയസ്സുള്ള കുട്ടിയുണ്ട്.

    പ്രണയത്തിൽ നിന്ന് പിന്മാറിയ പെൺകുട്ടിയെ അച്ഛനെയും അമ്മയെയും കത്തിമുനയിൽ നിർത്തി തട്ടിക്കൊണ്ടു പോയി

    പ്രണയത്തിൽനിന്ന് പിൻമാറിയ പെൺകുട്ടിയുടെ വീട്ടിലേക്ക് ഇരച്ചുകയറിയ കാമുകനും സുഹൃത്തുക്കളും അച്ഛനെയും അമ്മയെയും കത്തിമുനയിൽ നിർത്തി സിനിമാ സ്റ്റൈലിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി. മണിക്കൂറുകൾ നീണ്ട ചേസിങ്ങിനൊടുവിൽ പൊലീസ് സംഘം പെൺകുട്ടിയെ മോചിപ്പിച്ച് അക്രമികളെ കസ്റ്റഡിയിലെടുത്തു. തമിഴ്നാട്ടിലെ മൈലാടുതുറയിലാണ് (Mayiladuthurai)സിനിമാ രംഗങ്ങളെ വെല്ലുന്ന തട്ടിക്കൊണ്ടു പോകൽ അരങ്ങേറിയത്.

     Also Read- എൽ പി സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസ്; അധ്യാപകന് 79 വർഷം കഠിന തടവ്

    ചൊവ്വാഴ്ച രാത്രിയാണ് സംഭവം. തഞ്ചാവൂർ ആടുതുറ സ്വദേശി വിഘ്നേശ്വരൻ മൈലാടുതുറയിലെ മുത്തശ്ശിയുടെ വീട്ടിലെത്തിയപ്പോഴാണ് അയൽവാസിയായ പെൺകുട്ടിയെ പരിചയപ്പെട്ടത്. പരിചയം പതുക്കെ പ്രണയത്തിലേക്കു വഴിമാറി. എന്നാൽ, ഇയാളുടെ തനിസ്വരൂപം മനസ്സിലാക്കിയതോടെ പെൺകുട്ടി ബന്ധത്തിൽനിന്ന് പിൻമാറി. ഇതോടെ ഭീഷണിയുമായി യുവാവ് രംഗത്തെത്തി. വിവാഹം ചെയ്തു തരണമെന്ന് ആവശ്യപ്പെട്ട് ഇയാൾ നിരവധി തവണ പെൺകുട്ടിയുടെ വീട്ടിലെത്തി വഴക്കുണ്ടാക്കി. പെൺകുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയതോടെ, ഇനി ശല്യം ചെയ്യില്ലെന്ന് എഴുതിനൽകിയാണ് വിഘ്നേശ്വരൻ കേസിൽനിന്ന് രക്ഷപ്പെട്ടത്.
    Published by:Anuraj GR
    First published: