• HOME
 • »
 • NEWS
 • »
 • crime
 • »
 • Confesses to murder| മരുന്നിന് പണമില്ല, പട്ടിണിയും; ചെയ്യാത്ത കൊലപാതകം ഏറ്റെടുത്തത് നാൽപ്പത്തിയഞ്ചുകാരൻ

Confesses to murder| മരുന്നിന് പണമില്ല, പട്ടിണിയും; ചെയ്യാത്ത കൊലപാതകം ഏറ്റെടുത്തത് നാൽപ്പത്തിയഞ്ചുകാരൻ

ജയിലിൽ രണ്ട് നേരം ഭക്ഷണം കഴിച്ച് ജീവിക്കുന്നതിന് വേണ്ടിയാകാം പ്രതി ചെയ്യാത്ത കുറ്റം ഏറ്റെടുത്തതെന്ന് പൊലീസ്

 • Share this:
  കൊൽക്കത്ത: ചെയ്യാത്ത കൊലപാതകം (Murder) പോലീസിനു മുന്നിൽ ഏറ്റുപറഞ്ഞ് 45കാരൻ. കഴിഞ്ഞ രണ്ടാഴ്ചയായി ബാൻസ്‌ദ്രോണി പോലീസ് സ്‌റ്റേഷനു കീഴിലുള്ള നിരഞ്ജൻ പള്ളിയിൽ താമസിച്ചിരുന്ന സ്‌നേഹാശിഷ് ചക്രവർത്തിയാണ് ചൊവ്വാഴ്ച രാത്രി പോലീസിന് മുന്നിൽ ഹാജരായി താൻ ഒരു കൊലപാതകം ചെയ്തുവെന്ന് വെളിപ്പെടുത്തിയത്. ചൊവ്വാഴ്ച രാത്രി 11.30 ഓടെയാണ് 48 കാരനായ തന്റെ സഹോദരൻ ദേബാശിഷിനെ കൊലപ്പെടുത്തിയതെന്ന് അവകാശപ്പെട്ട് സ്നേഹാശിഷ് പോലീസിനെ സമീപിച്ചത്.

  സഹോദരൻ കഴിഞ്ഞ ഒരാഴ്ചയായി അസുഖബാധിതനാണെന്നും കിടപ്പിലായിരുന്നെന്നും സ്നേഹാശിഷ് പൊലീസിനോട് ​​പറഞ്ഞു. എന്നാൽ തങ്ങളുടെ സാമ്പത്തിക സ്ഥിതി വളരെ മോശമായതിനാൽ സഹോദരനെ ആശുപത്രിയിൽ കൊണ്ടു പോകാനോ ചികിത്സിക്കാനോ കഴിഞ്ഞില്ല. അതിനാൽ സഹോദരന്റെ വേദന ഇല്ലാതാക്കാനായി തലയിണ ഉപയോഗിച്ച് അദ്ദേഹത്തെ ശ്വാസം മുട്ടിച്ചു കൊന്നു എന്നാണ് സ്നേഹാശിഷ് പോലീസിനോട് പറഞ്ഞത്.

  വിവരം അറിഞ്ഞ ഉടൻ ഇവർ താമസിച്ചിരുന്ന വാടകവീട്ടിലേക്ക് പോലീസ് പാഞ്ഞു. ദേബാശിഷിനെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തി. കൂടുതൽ അന്വേഷണത്തിനായി പോലീസ് സ്നേഹാശിഷിനെ കസ്റ്റഡിയിലെടുത്തു.

  എന്നാൽ പോലീസിനും നരഹത്യ വിഭാഗത്തിനും സ്നേഹാശിഷ് പറഞ്ഞ കഥ വിശ്വസിക്കാൻ പ്രയാസമായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും ദേബാശിഷിന്റെ മരണം കൊലപാതകമല്ലെന്ന് തെളിഞ്ഞു. മസ്തിഷ്ക രക്തസ്രാവം മൂലമാണ് ഇദ്ദേഹം മരിച്ചതെന്ന് കണ്ടെത്തി.

  Also Read- മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്ങിന്റെ പേരില്‍ തട്ടിപ്പ്; മൂന്നു പേർ അറസ്റ്റിൽ

  “ഞങ്ങൾ സംഭവസ്ഥലം സന്ദർശിച്ച് ദേബാശിഷിന്റെ മൃതദേഹം പരിശോധിച്ചപ്പോൾ, ശ്വാസം മുട്ടിക്കുകയോ കഴുത്ത് ഞെരിക്കുകയോ ചെയ്തതിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്തിയില്ല,” ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

  "ജയിലിൽ രണ്ട് നേരം ഭക്ഷണം കഴിച്ച് ജീവിക്കുന്നതിന് വേണ്ടിയാകാം പ്രതി ചെയ്യാത്ത കുറ്റം ഏറ്റെടുത്തതെന്ന് " ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ സംശയം പ്രകടിപ്പിച്ചു. സഹോദരങ്ങൾ തമ്മിൽ വളരെ അടുപ്പത്തിലായിരുന്നുവെന്ന് നാട്ടുകാരും പോലീസിനോട് പറഞ്ഞു.

  മകന്റെ സ്‌കൂള്‍ ഫീസ് അടയ്ക്കാൻ പണമില്ലാത്തതിനെ തുടർന്ന് പിതാവ് വ്യവസായിയെ (business man) കൊലപ്പെടുത്തി കവർച്ച നടത്തിയ വാർത്ത അടുത്തിടെ പുറത്തു വന്നിരുന്നു. മുംബൈ സ്വദേശിയായ മന്‍സുഖ് സത്താരയെയാണ് (60) 52കാരനായ പ്രതി വാല ഗാധ്വി കൊലപ്പെടുത്തിയത്. ഗാധ്വി ഒരു കടക്കെണിയില്‍ (debt ridden) പെട്ടിരിക്കുകയായിരുന്നു. ഇയാള്‍ക്ക് പ്ലസ് ടുവിന് പഠിക്കുന്ന ഒരു മകനുണ്ട്. മുണ്ട്രിയിലാണ് മകന്‍ പഠിക്കുന്നത്. മകന്റെ പഠനത്തിനും ഹോസ്റ്റല്‍ ഫീസുനുമായി 35,000 രൂപ കൂടി ആവശ്യമുണ്ടായിരുന്നു. ഈ സമയത്താണ് മന്‍സുഖ് സത്താറ എന്ന വ്യവസായി ഒരു സ്ഥലം അന്വേഷിച്ച് വഡാലയിലെത്തിയത്. സ്വര്‍ണ ചെയിനും ബ്രേസ്ലെറ്റും പെന്‍ഡന്റും ധരിച്ചാണ് സത്താര അവിടെയെത്തിയത്. ഇതെല്ലാം ഗാധ്വിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അങ്ങനെ ഒരു സ്ഥലം കാണിക്കാമെന്ന് പറഞ്ഞ് ഇയാള്‍ സത്താരയെ ഗ്രാമത്തിലെ ഒരു വിജനമായ പ്രദേശത്തേക്ക് കൊണ്ടുപോയി സത്താരയുടെ ആഭരണങ്ങള്‍ തട്ടിയെടുക്കാന്‍ ഗാധ്വി ശ്രമം നടത്തി. ഇതിനെ എതിര്‍ത്ത സത്താരയെ 12 തവണകളോളം കത്തി കൊണ്ട് കുത്തുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ സത്താര മരിച്ചു.
  Published by:Rajesh V
  First published: