• HOME
  • »
  • NEWS
  • »
  • crime
  • »
  • വീട്ടിൽ പാകിസ്ഥാൻ പതാക ഉയർത്തിയതിന് 52കാരൻ അറസ്റ്റിൽ

വീട്ടിൽ പാകിസ്ഥാൻ പതാക ഉയർത്തിയതിന് 52കാരൻ അറസ്റ്റിൽ

രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ചില പ്രാദേശിക ബിജെപി നേതാക്കൾ

  • Share this:
റായ്പുർ: വീട്ടിൽ പാകിസ്ഥാൻ ദേശീയ പതാക ഉയർത്തിയതിന് 52 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഡിലെ സാരൻഗഡ്-ഭിലായ്ഗഡ് ജില്ലയിലാണ് പാക് പതാക ഉയർത്തിയതിന് 52കാരൻ അറസ്റ്റിലായത്. സരിയ ടൗണിലെ അടൽ ചൗക്കിലെ തന്റെ വീടിനു മുകളിൽ പാകിസ്ഥാൻ പതാക ഉയർത്തിയെന്ന പരാതിയെ തുടർന്നാണ് ചൊവ്വാഴ്ച വൈകുന്നേരം പഴക്കച്ചവടക്കാരനായ മുസ്താഖ് ഖാനെതിരെ നടപടി സ്വീകരിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

പിന്നീട് പോലീസ് സംഘം പതാക നീക്കം ചെയ്യുകയും പിടിച്ചെടുക്കുകയും ചെയ്തു. ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 153 എ (മതം, വംശം മുതലായവയുടെ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തുക, ഐക്യം നിലനിർത്തുന്നതിന് മുൻവിധിയുള്ള പ്രവൃത്തികൾ ചെയ്യുക) ഖാനെതിരേ കേസെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ഇയാളെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ചില പ്രാദേശിക ബിജെപി നേതാക്കൾ ചൊവ്വാഴ്ച സരിയ പോലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി.
Published by:Anuraj GR
First published: