കോഴിക്കോട്: നാദാപുരം തൂണേരിയിൽ സ്ക്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രവാസി അറസ്റ്റിൽ. തൂണേരി സ്വദേശി പാറോള്ളതിൽ ഇസ്മയിൽ ( 52 ) എന്നയാളെയാണ് നാദാപുരം എസ് ഐ വിനീത് വിജയൻ അറസ്റ്റ് ചെയ്തത്.
2022 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചൈൽഡ് ലൈൻ പ്രവർത്തകരുടെ കൗൺസിലിംഗിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
പോലീസിൽ പരാതി നൽകിയ വിവരം അറിഞ്ഞ പ്രതി വിദേശത്തേക്ക് കടന്നു. പോലീസ് അന്വേഷണം ഊർജിതമാക്കിയതോടെ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയെങ്കിലും കോടതി തള്ളി.
ഇതോടെ ഇന്ന് രാവിലെ 10.30 ഓടെ പ്രതി സ്റ്റേഷനിൽ കീഴടങ്ങി. ഗവ താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധന പൂർത്തിയാക്കി. പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.