• HOME
 • »
 • NEWS
 • »
 • crime
 • »
 • Pocso Case | 14കാരനെ പീഡിപ്പിച്ച കേസിൽ 54കാരന് മൂന്നര വർഷം കഠിന തടവും 20000 രൂപ പിഴയും

Pocso Case | 14കാരനെ പീഡിപ്പിച്ച കേസിൽ 54കാരന് മൂന്നര വർഷം കഠിന തടവും 20000 രൂപ പിഴയും

ഒമ്പതാം ക്ലാസ്സിൽ പഠിക്കുകയായിരുന്ന കുട്ടി സ്കൂർ വിട്ട് വീട്ടിലേക്ക് പോവുമ്പോഴായിരുന്നു സംഭവം

 • Last Updated :
 • Share this:
  തിരുവനന്തപുരം: പതിന്നാലുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 54കാരന് മൂന്നര വർഷം കഠിനതടവും 20000 രൂപ പിഴയും ശിക്ഷ. പ്രതിയായ നെയ്യാറ്റിൻകര പരശുവയ്ക്കൽ നെടിയാൻക്കോട് വാർഡിൽ പിണ്ണാറക്കര പുത്തൻവീട്ടിൽ സുകു (52) വിനെയാണ് തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ട് മാസം കൂടുതൽ തടവ് അനുഭവിക്കണമെന്ന് ജഡ്ജി ആജ് സുദർശനാണ് വിധിച്ചത്.

  2016 ജനുവരി ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒമ്പതാം ക്ലാസ്സിൽ പഠിക്കുകയായിരുന്ന കുട്ടി സ്കൂർ വിട്ട് വീട്ടിലേക്ക് പോവുമ്പോഴായിരുന്നു സംഭവം. പേരുർക്കട പെട്രോൾ പമ്പിന് സമീപത്തുള്ള ഒരു ഗോഡൗണിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു പ്രതി. പല ദിവസങ്ങളിൽ കുട്ടിയുമായി പരിചയഭാവം കാണിച്ച് പ്രതി ചിരിക്കുമായിരുന്നു. സംഭവ ദിവസം പ്രതി തന്ത്രപൂർവ്വം കുട്ടിയെ ഗോഡൗണിലേക്ക് വിളിച്ച് കയറ്റി പീഡിപ്പിക്കുകയായിരുന്നു. പ്രതിയെ തള്ളി മാറ്റി കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ ഭയന്ന കുട്ടി റോഡിൽ നിന്ന് കരയുമ്പോൾ ഇത് കണ്ട ഒരാൾ കുട്ടിയുടെ വീട്ടിൽ അറിയിച്ചു. കുട്ടിയുടെ അച്ഛൻ സ്ഥലത്ത് എത്തി പേരുർക്കട പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു.

  പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി. പിഴ തുക കുട്ടിക്ക് നൽക്കാൻ കോടതി വിധിയിൽ പറയുന്നു.പ്രോസിക്യൂഷൻ എഴ് സാക്ഷികളെ വിസ്തരിച്ചു. പന്ത്രണ്ട് രേഖകളും മൂന്ന് തൊണ്ടി മുതലുകളും ഹാജരാക്കി.

  പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച അച്ഛന് 25 വര്‍ഷം കഠിന തടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ

  പന്ത്രണ്ടുവയസുകാരിയായ മകളെ ലൈംഗീകമായി പീഡിപ്പിച്ച അച്ഛന് 25 വര്‍ഷം കഠിനതടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ. കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.അഞ്ച് ലക്ഷം രൂപ പിഴയടക്കാത്ത പക്ഷം അഞ്ച് വർഷം അധിക തടവ് അനുഭവിക്കണം. തലപ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ 2018 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ അമ്മ വിദേശത്തായിരിക്കെയാണ് അച്ഛന്‍ മകളെ പീഡനത്തിനിരയാക്കിയത്.

  അമ്മയെയും ആറു വയസുള്ള മകളെയും ഓടിക്കൊണ്ടിരുന്ന കാറില്‍ ബലാത്സംഗം ചെയ്തു


  ഓടുന്ന കാറിനുള്ളില്‍ അമ്മയും ആറ് വയസ്സുകാരി മകളും കൂട്ടബലാത്സംഗത്തിന്നിരയായി. ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ ജില്ലിയിലെ റൂര്‍ക്കിയിലാണ് സംഭവം. മുസ്ലീം തീര്‍ത്ഥാടന കേന്ദ്രമായ പിരണ്‍ കാളിയാറിലേക്ക് പോകുകയായിരുന്നു അമ്മയും മകളും എന്ന് പൊലീസ് പറഞ്ഞു. ലിഫ്റ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കാറില്‍ കയറ്റിയ സോനു എന്നയാളും അയാളുടെ സുഹൃത്തുക്കളും ചേര്‍ന്നാണ് ഇരുവര്‍ക്കുമെതിരെ അതിക്രമം നടത്തിയത്.

  Also Read- വിവാഹത്തിന് നിർബന്ധിച്ചു; 12-ാ൦ ക്ലാസുകാരിയായ കാമുകിയെ 21-കാരൻ കഴുത്തുഞെരിച്ച് കൊന്ന് കുഴിച്ചുമൂടി

  രാത്രി മറ്റു വാഹനങ്ങളൊന്നും കിട്ടാതെ വഴിയരികില്‍നില്‍ക്കുമ്പോഴാണ് ലിഫ്റ്റ് വാഗ്ദാനം ചെയ്തത്. യാത്രയ്ക്കിടെ യുവതിയെയും ആറുവയസുള്ള മകളെയും പ്രതികള്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയശേഷം കനാലിനു സമീപം ഉപേക്ഷിക്കുകയായിരുന്നു.

  ബലാത്സംഗത്തിന് ഇരയായ സ്ത്രീ തന്നെയാണ് സമീപത്തെ പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചത്. ഇരുവരെയും റൂര്‍ക്കിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ പരിശോധനയില്‍ ബലാത്സംഗം നടന്നതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

  വാഹനം ഓടിച്ചിരുന്നയാളിന്റെ പേര് സോനു എന്നയായിരുന്നുവെന്ന് മാത്രമാണ് യുവതിക്ക് അറിവുള്ളത്. കാറില്‍ എത്രപേരുണ്ടായിരുന്നുവെന്നതില്‍ വ്യക്തതയായിട്ടില്ല. ഇവരുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. പ്രതികളെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.
  Published by:Anuraj GR
  First published: