പാലക്കാട്: ഇറച്ചി നൽകാമെന്ന് പറഞ്ഞ് 11കാരിയെ വീട്ടിൽ വിളിച്ചുവരുത്തി പീഡിപ്പിച്ച സംഭവത്തിൽ 57കാരന് 15 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും. ഇടുക്കി ചെറുങ്ങോട് വെള്ളപ്പാനിയില് വിന്‍സെന്റിനെയാണ് (57) കോടതി ശിക്ഷിച്ചത്. 2019-ല്‍ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ശ്രീകൃഷ്ണപുരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആണ് ഇപ്പോൾ കോടതി ശിക്ഷിച്ചത്. പട്ടാമ്ബി ഫാസ്റ്റ്ട്രാക് സ്പെഷല്‍ കോടതി ജഡ്ജി സതീഷ് കുമാര്‍ ശിക്ഷ വിധിച്ചത്.
പട്ടികജാതിക്കാരിയായ 11കാരിയെ ഇറച്ചിക്കറി നൽകാമെന്ന് പറഞ്ഞ് വിൻസെന്റ് വീട്ടിലേക്ക് വിളിച്ചുവരുത്തി. അതിനുശേഷം പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. ഈ വിവരം പെൺകുട്ടി വീട്ടിൽ പറഞ്ഞതോടെ വീട്ടുകാർ പട്ടാമ്പി പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. രണ്ടു വർഷത്തിലേറെ നീണ്ട വിചാരണയ്ക്കൊടുവിലാണ് ഇപ്പോൾ കോടതി വിധി പറഞ്ഞത്.
പിഴയായി ഒടുക്കുന്ന തുക ഇരയായ പെൺകുട്ടിക്ക് നൽകണമെന്നും കോടതി വിധിയിൽ പറയുന്നു. പിഴ ഒടുക്കിയില്ലെങ്കിൽ രണ്ടു വർഷം കഠിനതടവ് കൂടി അനുഭവിക്കണമെന്നും വിധിപ്രസ്താവത്തിലുണ്ട്. സബ് ഇന്‍സ്പെക്ടര്‍ ദാസന്, ഡിവൈ.എസ്.പിമാരായ ടി.എസ്. സിനോജ്, എന്‍. മുരളീധരന് എന്നിവരാണ് കേസ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. എസ്. നിഷ വിജയകുമാര്‍ ഹാജരായി.
Rape attempt | ഇടുക്കിയില്‍ 5 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി; 64കാരന് അറസ്റ്റില്‍
ഇടുക്കിയില്‍ (idukki) വണ്ടിപ്പെരിയാറിന് (vandiperiyar) സമീപം 5 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന (rape attempt) പരാതിയില്‍ അറുപത്തിനാലുകാരന് (arrest) അറസ്റ്റില്‍. തമ്പി എന്നയാളെയാണ് പോലീസ് വ്യാഴാഴ്ച പിടികൂടിയത്. 2 ദിവസം മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്.
മാതാപിതാക്കളില്ലാത്ത സമയം നോക്കി പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതി കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. മാതാപിതാക്കള്‍ വീട്ടില്‍ തിരിച്ചെത്തിയ ഉടന്‍ കുട്ടി ഇവരോട് വിവരം പറഞ്ഞു. തുടര്‍ന്ന് മാതാപിതാക്കള്‍ ചൈല്‍ഡ് ലൈന്‍ മുഖേന പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ നിലവില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
POCSO |പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഹോട്ടല്‍ വ്യാപാരി അറസ്റ്റില്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ (minor girl) പീഡിപ്പിച്ച (rape) കേസില്‍ ഹോട്ടല്‍ വ്യാപാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിമംഗലം തലായിയിലെ ചാപ്പയില്‍ ഫൈസലിനെയാണ് (35) പയ്യന്നൂര്‍ പൊലീസ് പോക്സോ വകുപ്പുപ്രകാരം അറസ്റ്റു ചെയ്തത്.
READ ALSO- Dowry Death | സ്ത്രീധനത്തെ ചൊല്ലി ഭര്‍തൃവീട്ടില്‍ പീഡനം, യുവതി ആത്മഹത്യ ചെയ്തു; ഭര്‍ത്താവും ബന്ധുക്കളും അറസ്റ്റില്‍
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മാസത്തിലും ഈ മാസം നാലിനുമിടയില്‍ പലതവണ 14കാരിയായ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയതായി പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. ഈ മാസം നാലിന് പെണ്‍കുട്ടി കടയില്‍ പോയി തിരിച്ചുവരുന്നതിനിടെ ആളൊഴിഞ്ഞ വീട്ടിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോയി പീഡനത്തിനിരയാക്കി. പിന്നീട് അവശയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് പീഡനവിവരം വീട്ടുകാര്‍ അറിഞ്ഞത്.
READ ALSO- Cheating | അവിവാഹിതനെന്ന് തെറ്റിദ്ധരിപ്പിച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥയെ വിവാഹം ചെയ്ത ഡോക്ടർക്കെതിരെ പീഡനപരാതി
പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്സോ നിയമപ്രകാരവും ബലാത്സംഗത്തിനിരയാക്കിയതും ഉള്‍പ്പെടെയുള്ള വകുപ്പുകളും ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.