കോട്ടയം: സ്കൂളിൽ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ 64-കാരനെ പോലീസ് അറസ്റ്റുചെയ്തു. ഇടുക്കി മുളപ്പുറം കൊറ്റയില്‍ കെ.എം.രാജന് (64)ആണ് അറസ്റ്റുചെയ്തത്.
Also read-കൊല്ലത്ത് അടിപിടിയ്ക്കിടെ ഉലക്ക കൊണ്ട് അടിയേറ്റ യുവാവ് മരിച്ചു; അമ്മാവന് കസ്റ്റഡിയിൽ
കഴിഞ്ഞദിവസം സ്കൂള്‍ വിട്ട് തിരികെ വീട്ടിലേക്ക് വരുമ്പോഴാണ് സംഭവം. വിദ്യാര്‍ഥിനിയെ പിന്തുടര്ന്ന് ശല്യപ്പെടുത്തുകയും അശ്ലീലചേഷ്ടകള്‍ കാണിക്കുകയുമായിരുന്നു. വിദ്യാര്‍ഥിനിയുടെ പരാതിയിൽ പാലാ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.