ചെന്നൈ: നാലാം ക്ലാസ് വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ചതിന് പിന്നാലെ പീഡനത്തിന് ഇരയാകുന്ന ദൃശ്യം പുറത്ത സംഭവത്തിൽ വയോധികൻ അറസ്റ്റിലായി. തമിഴ്നാട്ടിലെ തിരുവള്ളൂരിലാണ് സംഭവം. പെൺകുട്ടിയെ പീഡിപ്പിച്ച 78കാരനാണ് അറസ്റ്റിലായത്. പ്രതി മൂന്നു മാസം മുമ്പ് പെൺകുട്ടിയെ പീഡിപ്പിക്കുന്നത് കാണാനായിടയായ ചില യുവാക്കളാണ് ദൃശ്യം മൊബൈലിൽ പകർത്തിയത്. കഴിഞ്ഞ ദിവസം പെൺകുട്ടി പാമ്പുകടിയേറ്റ് മരിച്ചതിന് പിന്നാലെ പീഡനത്തിന് ഇരയാകുന്ന ദൃശ്യം സമൂഹമാധ്യമങ്ങൾ വഴി യുവാക്കൾ പ്രചരിപ്പിക്കുകയായിരുന്നു.
പെൺകുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പകർത്തിയതിനും പ്രചരിപ്പിച്ചതിനും യുവാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് പെൺകുട്ടിയെ പീഡിപ്പിച്ച 78കാരനെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്നാണ് വയോധികനെ പൊലീസ് പിടികൂടിയത്. അഞ്ച് വയസാകുന്നതിന് മുമ്പ് മാതാപിതാക്കൾ മരിച്ച പെൺകുട്ടി ഒരു ബന്ധുവിന്‍റെ വീട്ടിൽനിന്നാണ് വളർന്നത്. ഈ വീടിന് സമീപത്തുള്ള വയോധികനാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.
കഴിഞ്ഞ ദിവസമാണ് പെൺകുട്ടി പാമ്പ് കടിയേറ്റ് മരിച്ചത്. പെൺകുട്ടിയുടെ കർമങ്ങളെല്ലാം കഴിഞ്ഞ ശേഷം ഗ്രാമത്തിലെ ചില യുവാക്കൾ ബലാൽസംഗ ദൃശ്യങ്ങൾ പരസ്പരം പങ്കുവച്ചു. മറ്റൊരു ഗ്രാമത്തിൽ നിന്ന് ഇവിടേക്ക് മൂന്ന് മാസം മുമ്പ് എത്തിയ യുവാവാണ് ദൃശ്യങ്ങൾ പകർത്തിയത്. വീഡിയോയിൽ വയോധികൻ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നത് കാണാം. കുട്ടി ഇയാളെ ബലമായി പിടിച്ച് തള്ളാൻ ശ്രമിക്കുന്നുമുണ്ട്. പക്ഷേ മരണകാരണം പാമ്പ് കടിയേറ്റത് തന്നെയാണ്'. പൊലീസ് പറയുന്നു. 5 യുവാക്കളെ പൊലീസ് പ്രതി ചേർത്തിട്ടുണ്ട്. യുവാക്കൾ വീഡിയോ കാട്ടി വയോധികനെ ഭീഷണിപ്പെടുത്തിയതായും പൊലീസ് സംശയിക്കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime news, Rape, Sexual assault, Tamil nadu