പതിനാലുകാരൻ ക്രൂരമായി ബലാത്സംഗം ചെയ്ത 75കാരി അപകടനില തരണം ചെയ്തു; കിടപ്പിലായിരുന്ന വയോധികയുടെ ഭർത്താവ് മരിച്ചു
പതിനാലുകാരൻ ക്രൂരമായി ബലാത്സംഗം ചെയ്ത 75കാരി അപകടനില തരണം ചെയ്തു; കിടപ്പിലായിരുന്ന വയോധികയുടെ ഭർത്താവ് മരിച്ചു
വയോധികയുടെ ഭർത്താവ് അസുഖബാധിതനായി കിടപ്പിലായിരുന്നു. അദ്ദേഹത്തെ കാണാൻ എന്ന തരത്തിൽ വീട്ടിൽ വന്ന അയൽവാസിയായ ബാലൻ വയോധികയെ ബലാത്സംഗം ചെയ്‌തയായാണ് വണ്ടൻമേട് പോലീസ് എടുത്ത കേസ്
കട്ടപ്പന: ഇടുക്കി വണ്ടൻമേട്ടിൽ പതിനാലുകാരന്‍ അതിക്രൂരമായി ബലാത്സംഗം ചെയ്‌ത എഴുപത്തഞ്ചുകാരി അപകട നില തരണം ചെയ്തു. കിടപ്പിലായിരുന്ന വയോധികയുടെ ഭർത്താവ് വ്യാഴാഴ്ച മരിച്ചു.
ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സംഭവം. വയോധികയുടെ ഭർത്താവ് അസുഖബാധിതനായി കിടപ്പിലായിരുന്നു. അദ്ദേഹത്തെ കാണാൻ എന്ന തരത്തിൽ വീട്ടിൽ വന്ന അയൽവാസിയായ ബാലൻ വയോധികയെ ബലാത്സംഗം ചെയ്‌തയായാണ് വണ്ടൻമേട് പോലീസ് എടുത്ത കേസ്.
വയോധികയുടെ വായിൽ തുണി തിരുകി അവരുടെ കഴുത്തിൽ കയറിട്ട് കുരുക്കിയാണ് അതിക്രൂരമായി ബലാത്സംഗം ചെയ്തത്. സുഖമില്ലാതെ കിടന്ന ഭാര്യാ പിതാവിനെ കാണാൻ എത്തിയ മരുമകൻ വീടിന്റെ കതകു തുറന്നപ്പോളാണ് വായിൽ തുണി തിരുകി അവശനിലയില്‍ കിടക്കുന്ന വയോധികയുടെ സമീപത്തായി ബാലനെ കണ്ടത്. വയോധികയെ ഉടൻ ആശുപത്രിയില്‍ എത്തിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വയോധിക ക്രൂരമായി പീഡിപ്പിക്കപ്പെട്ടതായി വ്യക്തമായത്.
നിയമപ്രകാരം അറസ്റ്റ് ചെയ്യാനാകാത്ത കുറ്റാരോപിതനെ പോലീസ് ബുധനാഴ്ച രാത്രി ജെ ജെ ബോർഡിന്റെ മുമ്പിൽ ഹാജരാക്കി. മാതാപിതാക്കളോടൊപ്പം വിട്ട ബാലനെ അടുത്താഴ്ച വീണ്ടും ഹാജരാക്കാൻ ബോർഡ് ആവശ്യപ്പെട്ടു.
മദ്യപിച്ചശേഷം ഭാര്യയെ ക്രൂരമായി മർദിച്ച യുവാവ് പിടിയിൽ. ഇടുക്കി അണക്കര സ്വദേശി പുല്ലുവേലിൽ ജിഷ്ണുദാസ് ആണ് അറസ്റ്റിലായത്. ജിഷ്ണുദാസ് മദ്യപിച്ച ശേഷം, ഭാര്യയെ ഉപദ്രവിയ്ക്കുന്നത് പതിവായിരുന്നു. കെജിഎഫ് സിനിമയിലെ നായക കഥാപാത്രം റോക്കി ഭായി ആണ് താൻ എന്ന് പറഞ്ഞായിരുന്നു മർദ്ദനം. കൈയിൽ ധരിച്ചിരുന്ന വലിയ മോതിരം ഉപയോഗിച്ച്, മുഖത്ത് ക്രൂരമായി മർദിച്ചിരുന്നു. കഴിഞ്ഞ ദിവസം, വിവരം അറിഞ്ഞെത്തിയ ഭാര്യാ പിതാവിന്റെ മുൻപിൽ വെച്ചും മർദനം തുടർന്നു. കഴുത്തിൽ മുറുകെ പിടിച്ച് ശ്വാസം മുട്ടിയ്ക്കുന്നതും പതിവായിരുന്നു. ഇതോടെയാണ്, വീട്ടുകാർ വണ്ടൻമേട് പോലീസിൽ പരാതി നൽകിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.