• HOME
  • »
  • NEWS
  • »
  • crime
  • »
  • മോഷണ പരമ്പരയ്‌ക്കൊടുവില്‍ മോഷ്ടാവിനെ കണ്ട് ഞെട്ടി ജനം; പിടിയിലായത് തളിപ്പറമ്പിലെ ഷോപ്പിംഗ് കോംപ്ലക്‌സ് ഉടമ

മോഷണ പരമ്പരയ്‌ക്കൊടുവില്‍ മോഷ്ടാവിനെ കണ്ട് ഞെട്ടി ജനം; പിടിയിലായത് തളിപ്പറമ്പിലെ ഷോപ്പിംഗ് കോംപ്ലക്‌സ് ഉടമ

നഗരത്തിലെ ഐസ്‌ക്രീം, പാല്‍ വ്യാപാരിയും ഷോപ്പിംഗ് കോംപ്ലക്‌സ് ഉടമയുമായ പുഷ്പഗിരിയിലെ മാടാളന്‍ അബ്ദുല്‍ മുജീബ് ആണ് അറസ്റ്റിലായത്. 

  • Last Updated :
  • Share this:
    കണ്ണൂര്‍: തളിപ്പറമ്പ് നഗരത്തിലും കാറുകളിലും ക്ഷേത്ര പരിസരത്തും സ്ഥിരമായി നടന്ന മോഷണ കേസുകലിലെ പ്രതി പിടിയിൽ. പക്ഷെ പ്രതിയെ കണ്ടതിന്റെ ഞെട്ടലിലാണ് പൊലീസും നാട്ടുകാരും. നഗരത്തിലെ ഐസ്‌ക്രീം, പാല്‍ വ്യാപാരിയും ഷോപ്പിംഗ് കോംപ്ലക്‌സ് ഉടമയുമായ പുഷ്പഗിരിയിലെ മാടാളന്‍ അബ്ദുല്‍ മുജീബ് ആണ് അറസ്റ്റിലായത്.

    രാജരാജേശ്വര ക്ഷേത്ര പരിസരത്തു നിന്നും പറശ്ശിനിക്കടവ് ആയുര്‍വേദ കോളജ് പരിസരത്തു നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ്  അബ്ദുല്‍ മുജീബിന്റെ അറസ്റ്റിലേക്ക് നയിച്ചത്.

    തളിപ്പറമ്പ് നഗരത്തില്‍ പരിചിതനും  അറിയപ്പെടുന്ന വ്യാപാരി കുടുംബത്തിലെ അംഗവുമാണു  മുജീബ്.  വിവാഹ സ്ഥലം, വെള്ളിയാഴ്ച ജുമുഅ നമസ്‌കാരം നടക്കുന്ന പള്ളി പരിസരം, ഫുട്‌ബോള്‍ മത്സരവേദികള്‍, പറശ്ശിനിക്കടവ് ക്ഷേത്ര പരിസരം തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു മുജീബിന്റെ മോഷണം.

    മാസങ്ങളായി തുടരുന്ന മോഷണ കേസുകളിലെ പ്രതിയെ കണ്ടെത്താൻ പൊലീസ് സ്ഥിരം മോഷ്ടാക്കളെ ചുറ്റിപ്പറ്റിയാണ് ആദ്യഘട്ടത്തിൽ അന്വേഷണം നടത്തിയത്. ഇതിനിടയാലാണ്  ഓഗസ്റ്റ് 31നു തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിനടുത്തു നടന്ന കവര്‍ച്ചയുടെ  സിസിടിവി ദൃശ്യം പൊലീസിനു ലഭിച്ചത്.  ഉയരം കുറഞ്ഞു തടിച്ച ഒരാള്‍ വാതില്‍ തുറന്നു ബാഗെടുക്കുന്നതായിന്നു ദൃശ്യം.

    ഇതേ തുടര്‍ന്നു സമാന രൂപസാദൃശ്യമുള്ള ആരെങ്കിലും വരുന്നുണ്ടോ എന്നു നിരീക്ഷിക്കാന്‍ ആളെ ഏര്‍പ്പാടാക്കിയിരുന്നു. ഇത്തരത്തിൽ ഏർപ്പാടാക്കിയ ഒരു നിരീക്ഷകനാണു സെപ്റ്റംബര്‍ 12നു പറശ്ശിനിക്കടവില്‍ ഒരാള്‍ കാര്‍ തുറക്കാന്‍ ശ്രമിക്കുന്നതിന്റെ ചിത്രങ്ങള്‍ തളിപ്പറമ്പ് പൊലീസിനു കൈമാറിയത്. ഇതോടെയാണു നഗരത്തിലെ ഐസ്‌ക്രീം, പാല്‍ വ്യാപാരിയും ഷോപ്പിങ് കോംപ്ലക്‌സ് ഉടമയുമായ പുഷ്പഗിരിയിലെ മാടാളന്‍ അബ്ദുല്‍ മുജീബിലേക്ക് അന്വേഷണം നീണ്ടത്.

    എന്നാൽ നഗരത്തിൽ അറിയപ്പെടുന്ന ഒരാളാണ് മുജീബ് എന്നതിനാൽ അറസ്റ്റിന് മുൻപ് പൊലീസ് കൂടുതൽ തെളിവുകൾ ശേഖരിച്ചു. കവർച്ച നടന്ന സ്ഥലങ്ങളിലെല്ലാം ഇയാളുടെ മൊബൈൽ ഫോണിന്റെ സാന്നിധ്യ ഉണ്ടെന്ന് ഉറപ്പാക്കുകയാണ് ആദ്യം ചെയ്തത്. പിന്നാലെ ചോദ്യം ചെയ്യാനായി കസ്റ്റഡ‍ിയിൽ എടുത്തു. ആദ്യം നിഷേധിച്ചെങ്കിലും  പൊലീസ് കൂടുതൽ തെളിവുകൾ നിരത്തിയതോടെ മുജീബിന് കുറ്റം സമ്മതിക്കേണ്ടി വന്നു.

     

    ഡിവൈഎസ്പി ടി.കെ.രത്‌നകുമാര്‍, സിഐ സത്യനാഥ്, എസ്‌ഐ കെ.പി.ഷൈന്‍, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ അബ്ദുല്‍ റൗഫ്, എം.സ്‌നേഹേഷ്, പി.ബിനീഷ് , എഎസ്‌ഐ എം.രഘുനാഥ് എന്നിവരടങ്ങുന്ന സംഘം നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടിയത്.

    Also Read കോടീശ്വരന്‍ പക്ഷെ, ലഗേജ് മോഷണം വീക്ക്‌നസ്; ഹോട്ടലുടമ പിടിയില്‍

    First published: