• HOME
  • »
  • NEWS
  • »
  • crime
  • »
  • പെൺകുട്ടികളുടെ ടോയ്‌ലറ്റിൽ കയറി മൊബൈൽ ക്യാമറവെച്ച കാന്‍റീൻ ജീവനക്കാരൻ അറസ്റ്റിൽ

പെൺകുട്ടികളുടെ ടോയ്‌ലറ്റിൽ കയറി മൊബൈൽ ക്യാമറവെച്ച കാന്‍റീൻ ജീവനക്കാരൻ അറസ്റ്റിൽ

ടോയ്ലറ്റിലെ ജനലിലൂടെ മൊബൈൽ ഫോൺ തൂങ്ങിക്കിടക്കുന്നത് കണ്ട വിദ്യാർത്ഥിനി ഉടൻ വിവരം മറ്റുള്ളവരെ അറിയിക്കുകയായിരുന്നു

  • Last Updated :
  • Share this:
    മുംബൈ: പെൺകുട്ടികളുടെ ടോയ്‌ലറ്റിൽ കയറി മൊബൈൽ ക്യാമറവെച്ച കാന്‍റീൻ ജീവനക്കാരൻ അറസ്റ്റിലായി. ബോംബെ ഐഐടിയിലെ വനിതാ ഹോസ്റ്റലിലാണ് സംഭവം. ടോയ്ലറ്റിലെ ജനലിലൂടെ മൊബൈൽ ഫോൺ തൂങ്ങിക്കിടക്കുന്നത് കണ്ട വിദ്യാർത്ഥിനി ഉടൻ വിവരം മറ്റുള്ളവരെ അറിയിക്കുകയായിരുന്നു. അതേദിവസം കാന്‍റീൻ ജീവനക്കാരൻ ടോയ്ലറ്റിലേക്ക് ഒളിഞ്ഞുനോക്കിയിരുന്നു. ഇതോടെ ഇയാളെ തടഞ്ഞുവെച്ച് പൊലസിന് കൈമാറുകയായിരുന്നു.

    ഹോസ്റ്റൽ കെട്ടിടത്തിൽ താമസക്കാർ സ്ത്രീകൾ മാത്രമാണ്. കാന്‍റീൻ ജീവനക്കാരാണ് പുരുഷൻമാരായി ഉള്ളത്. അതുകൊണ്ടുതന്നെ കാന്‍റീനിലെ അഞ്ച് ജീവനക്കാരെയും പവായ് പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തു, തുടർന്ന് മൊബൈൽ കാമറ വെച്ചതെന്ന് സംശയിക്കുന്നയാളെ ഐപിസി 354 സി പ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു.

    Also Read- തന്റെ നഗ്നചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഡോക്ടറെ പ്രതിശ്രുത വധു തല്ലിക്കൊന്നു

    H10 ഹോസ്റ്റലിലെ പ്രത്യേക വിഭാഗത്തിലെ ബാത്ത്റൂം കെട്ടിടത്തിന് പുറത്തേക്ക് ചാഞ്ഞുനിൽക്കുന്ന ഒരു ചെറിയ പ്ലാറ്റ്ഫോമിൽ ഘടിപ്പിച്ച നിലയിലാണ്. ഇത് കാന്‍റീൻ ജീവനക്കാർക്ക് ഇവിടേക്ക് ഒളിഞ്ഞുനോക്കാനും മൊബൈൽഫോൺ ക്യാമറ വെക്കുന്നതിനും സഹായകരമാണെന്ന് വിദ്യാർഥിനികൾ പറയുന്നു. ഈ പ്ലാറ്റ്‌ഫോമിലേക്ക് കയറാൻ കാന്റീനിലെ തൊഴിലാളി പൈപ്പിന് മുകളിൽ കയറിയതായാണ് റിപ്പോർട്ട്.
    Published by:Anuraj GR
    First published: