• HOME
  • »
  • NEWS
  • »
  • crime
  • »
  • കോഴിക്കോട് 9-ാം ക്ലാസുകാരി മയക്കുമരുന്ന് കാരിയറായെന്ന വെളിപ്പെടുത്തലിൽ പത്ത് പേർക്കെതിരെ കേസെടുത്തു

കോഴിക്കോട് 9-ാം ക്ലാസുകാരി മയക്കുമരുന്ന് കാരിയറായെന്ന വെളിപ്പെടുത്തലിൽ പത്ത് പേർക്കെതിരെ കേസെടുത്തു

വിവിധ കേന്ദ്രങ്ങളിൽ സ്കൂൾ ബാഗുകളിൽ താൻ ലഹരി എത്തിച്ചെന്നും ശരീരത്തിൽ പ്രത്യേക രീതിയിലുളള ചിത്രങ്ങൾ വരച്ചായിരുന്നു ലഹരി കടത്തുന്നതെന്നും 13കാരി വെളിപ്പെടുത്തിയിരുന്നു.

  • Share this:

    കോഴിക്കോട്: ഇൻസ്റ്റാഗ്രാമിലൂടെ പരിചയത്തിലായ ലഹരിമാഫിയ സംഘം മയക്കുമരുന്നു കാരിയറായി ഉപയോഗിച്ചെന്ന് ഓൻപതാം ക്ലാസുകാരിയുടെ വെളിപ്പെടുത്തലിൽ നടപടി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 10 പേർക്കെതിരെ പൊലീസ് കേസെടുത്തു. പ്രദേശവാസിയാണ് കുട്ടിക്ക് ലഹരി നല്‍കുന്നത്. ഇയാൾ ഒരു ഉത്തരേന്ത്യൻ സ്വദേശിയുടെ കൈവശമാണ് ലഹരി കൊടുത്ത് വിടുന്നത് എന്നും കണ്ടെത്തി.

    Also read-കൈയിലുണ്ടാക്കിയ മുറിവ് സംശയമായി; ഇൻസ്റ്റഗ്രാമിലൂടെ കോഴിക്കോട് 9-ാം ക്ലാസുകാരി മയക്കുമരുന്ന് കാരിയർ

    കുട്ടിയുടെ മൊഴിയിൽ നിന്ന് ആളുകളെ തിരിച്ചറിഞ്ഞുവെന്ന് പൊലീസ് അറിയിച്ചു. 25 പേര് അടങ്ങുന്ന ഇൻസ്റ്റാഗ്രാം ഗ്രൂപ്പ് വഴിയാണ് ലഹരി കൈമാറ്റമെന്നും പൊലീസ് കണ്ടെത്തി. വിവിധ കേന്ദ്രങ്ങളിൽ സ്കൂൾ ബാഗുകളിൽ താൻ ലഹരി എത്തിച്ചെന്നും ശരീരത്തിൽ പ്രത്യേക രീതിയിലുളള ചിത്രങ്ങൾ വരച്ചായിരുന്നു ലഹരി കടത്തുന്നതെന്നും 13കാരി വെളിപ്പെടുത്തിയിരുന്നു.

    Published by:Sarika KP
    First published: