ഇന്റർഫേസ് /വാർത്ത /Crime / തിരുവനന്തപുരത്ത് വാഹന പരിശോധനയ്ക്കിടെ എസ്ഐയെ വളഞ്ഞിട്ടു മർദിച്ചു; അഞ്ചു പേർക്കെതിരെ കേസ്

തിരുവനന്തപുരത്ത് വാഹന പരിശോധനയ്ക്കിടെ എസ്ഐയെ വളഞ്ഞിട്ടു മർദിച്ചു; അഞ്ചു പേർക്കെതിരെ കേസ്

 വാഹനങ്ങൾ തടഞ്ഞ് പരിശോധിക്കുന്നതിനിടെ പ്രദേശവാസികളായ ഒരു സംഘം ആളുകൾ ഇത് ചോദ്യം ചെയ്തെത്തുകയായിരുന്നു.

വാഹനങ്ങൾ തടഞ്ഞ് പരിശോധിക്കുന്നതിനിടെ പ്രദേശവാസികളായ ഒരു സംഘം ആളുകൾ ഇത് ചോദ്യം ചെയ്തെത്തുകയായിരുന്നു.

വാഹനങ്ങൾ തടഞ്ഞ് പരിശോധിക്കുന്നതിനിടെ പ്രദേശവാസികളായ ഒരു സംഘം ആളുകൾ ഇത് ചോദ്യം ചെയ്തെത്തുകയായിരുന്നു.

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram
  • Share this:

തിരുവനന്തപുരം: രാത്രി വാഹനപരിശോധനയ്ക്കിടെ എസ്ഐയെ വള‍ഞ്ഞിട്ട് മർദിച്ചു. ബീമപള്ളിയിൽ വാഹനപരിശോധന നടത്തുന്നതിനിടെയാണ് എസ്ഐയ്ക്ക് മർദനമേറ്റത്. സംഭവത്തില്‍ അഞ്ചു പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. പരിക്കേറ്റ പൂന്തുറ സ്റ്റേഷനിലെ എസ്ഐ എച്ച്.പി ജയപ്രകാശ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.

ഞായറാഴ്ച രാത്രിയാണ് എസ്ഐക്ക് അ‍ഞ്ചംഗ സംഘത്തിന്റെ മർദനമേറ്റത്. വാഹനപരിശോധനയ്ക്ക് എസ്ഐ ഉള്‍പ്പെടെ നാലു പേർ ഉണ്ടായിരുന്നതായി പൂന്തുറ പൊലീസ് പറഞ്ഞു. വാഹനങ്ങൾ തടഞ്ഞ് പരിശോധിക്കുന്നതിനിടെ പ്രദേശവാസികളായ ഒരു സംഘം ആളുകൾ ഇത് ചോദ്യം ചെയ്തെത്തുകയായിരുന്നു. തുടർന്നായിരുന്നു ആക്രമണം.

Also Read-പ്രതിയുടെ ആക്രമണത്തിൽ പൊലീസുകാരന്റെ മൂക്ക് തകർന്നു

തർക്കം ഉണ്ടായപ്പോൾ പ്രതികളിൽ ഒരാൾ ഇരുമ്പു കമ്പി എടുത്ത് എസ്ഐയ്ക്കു നേരെ വീശി. ഇതു തടയാൻ ശ്രമിച്ച എസ്ഐക്ക് കൈക്ക് അടിയേറ്റു. തലയിലും മുതുകിലും മർദിക്കുകയും ചവിട്ടി നിലത്തിടുകയും ചെയ്തു. സംഭവത്തിൽ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും അസഭ്യം വിളിച്ച് ഭീഷണിപ്പെടുത്തി ദേഹോപദ്രവം ചെയ്തതിനും അ‍ഞ്ചു പേർക്കെതിരെ കേസെടുത്തു.

First published:

Tags: Attack, Police officer, Thiruvanantapuram