കൊല്ലം: അധ്യാപികയുടെ ഫോണിൽനിന്ന് സ്കൂൾ ഗ്രൂപ്പിലേക്ക് അശ്ലീല സന്ദേശമയച്ച സഹപ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. തേവലക്കര ഗേള്‍സ് ഹൈസ്‌കൂളിലെ അധ്യാപകരായ മൈനാഗപ്പള്ളി സ്വദേശി പ്രജീഷ്, തേവലക്കര സ്വദേശി സാദിയ എന്നിവര്‍ക്കെതിരെയാണ് കേസ്. ഇരുവരും ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.
അധ്യാപിക പുറത്തേക്ക് പോയ സമയത്താണ് സ്റ്റാഫ് റൂമില്‍നിന്ന് ഫോണ്‍ കവര്‍ന്ന് സ്‌കൂളിലെ വാട്‌സാപ് ഗ്രൂപ്പുകളില്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചത്. സ്‌കൂളിലെ ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപികയായ കെഎസ് സോയയുടെ മൊബൈല്‍ ഫോണ്‍ കവര്‍ന്നാണ് അധ്യാപക സംഘടനയായ കെ.എസ്.ടി.എയുടേത് ഉള്‍പ്പെടെയുള്ള വാട്‌സാപ് ഗ്രൂപ്പുകളില്‍ സിപിഎം നേതാക്കളെയും സ്‌കൂളിലെ അധ്യാപകരെയും പരാമര്‍ശിച്ച് അശ്ലീല സന്ദേശങ്ങള്‍ പ്രചരിപ്പിച്ചത്.
ഫോണ്‍ നഷ്ടമായതിന് പിന്നാലെ അധ്യാപിക സിം ബ്ലോക്ക് ചെയ്യുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പ്രജീഷിനെയും സാദിയയെയും സംശയമുള്ളതുകൊണ്ട് ഇവരുടെ പേരെടുത്ത് പറഞ്ഞാണ് അധ്യാപിക പരാതി നൽകിയത്. എന്നാൽ മൊഴിയെടുക്കാനായി പൊലീസ് വിളിപ്പിച്ചെങ്കിലും ഇവർ എത്തിയിരുന്നില്ല. കൂടാതെ മുൻകൂർ ജാമ്യത്തിനായി ജില്ലാ കോടതിയെ സമീപിക്കുകയും ചെയ്തു.
Also Read- മധ്യവയസ്ക്കനെ ഹണിട്രാപ്പിലൂടെ ലക്ഷങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ത രണ്ടു യുവതികൾ ഉൾപ്പടെ 3 പേർ അറസ്റ്റിൽ
സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങളും സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ ഫോണുകളും പരിശോധിച്ച ശേഷം പ്രജീഷ്, സാദിയ എന്നിവരെ പ്രതികളാക്കി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതായി കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം പറഞ്ഞു. അധ്യാപികയുടെ ഫോൺ ഇതുവരെ വീണ്ടെടുക്കാനായിട്ടില്ല. ഫോൺ പൂർണമായി നശിപ്പിച്ചതായാണ് പൊലീസ് സംശയിക്കുന്നത്.
അതേസമയം സ്കൂൾ അച്ചടക്കം ലംഘിച്ചുവെന്ന് കാട്ടി പരാതിക്കാരിയായ കെഎസ് സോയയേയും അധ്യാപകനായ സി എസ് പ്രദീപിനെയും മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തു. സിപിഎം ജില്ലാ കമ്മിറ്റിയുടെ നിയന്ത്രണത്തില്‍ പ്രപവര്‍ത്തിക്കുന്ന സ്‌കൂളാണിത്. പ്രതികളെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് പിന്നിലെന്നും ആരോപണമുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.