• HOME
  • »
  • NEWS
  • »
  • crime
  • »
  • സ്വന്തം സ്ഥാപനത്തിലെ ബ്യൂട്ടീഷനെ പീഡിപ്പിക്കാൻ ശ്രമിച്ച കോൺഗ്രസ് നേതാവ് അറസ്റ്റിൽ

സ്വന്തം സ്ഥാപനത്തിലെ ബ്യൂട്ടീഷനെ പീഡിപ്പിക്കാൻ ശ്രമിച്ച കോൺഗ്രസ് നേതാവ് അറസ്റ്റിൽ

കോൺഗ്രസ് നേതാവ് നടത്തിയിരുന്ന സലൂണിലെ ജീവനക്കാരിയായിരുന്നു പരാതിക്കാരി

  • Last Updated :
  • Share this:
    ബംഗളുരു: സ്വന്തം സലൂണിൽ ജോലി ചെയ്യുന്ന ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ കർണാടകയിലെ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. മുൻ മന്ത്രിയുടെ പേഴ്സണൽ അസിസ്റ്റന്‍റും സിദ്ദരാമയ്യ സർക്കാരിന്‍റെ കാലത്ത് കർണാടക സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ഡയറക്ടറുമായിരുന്ന മനോജ് കർജാഗിയാണ് അറസ്റ്റിലായത്.

    മനോജ് കർജാഗി ദർവാഡിൽ നടത്തിയിരുന്ന സലൂണിലെ ജീവനക്കാരിയായിരുന്നു പരാതിക്കാരി. ശനിയാഴ്ച രാവിലെ ജോലിക്ക് എത്തിയ തന്നെ മനോജ് കെട്ടിപ്പിടിക്കാനും ചുംബിക്കാനും ശ്രമിച്ചു. കുതറിമാറി അവിടെനിന്ന് ഓടി രക്ഷപെടുകയായിരുന്നുവെന്നും പരാതിക്കാരി പറഞ്ഞു.

    പിന്നീട് പരാതിക്കാരി വിവരം ആൺസുഹൃത്തിനെ അറിയിച്ചു. പിന്നീട് യുവതിയുടെ ആൺസുഹൃത്തും മറ്റ് രണ്ടു സുഹൃത്തുക്കളും ചേർന്ന് സലൂണിൽ എത്തുകയും മനോജ് കർജാഗിയെ മർദ്ദിക്കുകയും ചെയ്തു. ഇതിനുശേഷമാണ് യുവതി പൊലീസിൽ പരാതി നൽകിയത്.

    സിദ്ദരാമയ്യ സർക്കാരിലെ ഒരു മന്ത്രിയുടെ സഹായിയായിരുന്നു ഇയാളെന്ന് കോൺഗ്രസ് പാർട്ടി വക്താവ് പറഞ്ഞു. സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഇയാൾ നോർത്ത് വെസ്റ്റ് കർണാടക സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ഡയറക്ടറും ആയിരുന്നു. ഇയാളും സിദ്ധരാമയ്യയും ഒരുമിച്ച് നിൽക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്.

    അറസ്റ്റിലായ മനോജ് കർജാഗിയെ കോടതിയിൽ ഹാജരാക്കി. ഇയാൾക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കുന്നതിനെതിരെയുള്ള വകുപ്പുകൾ ഉൾപ്പടെ ചുമത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
    Published by:Anuraj GR
    First published: