• HOME
  • »
  • NEWS
  • »
  • crime
  • »
  • ചിത്രം മോർഫ് ചെയ്ത് ഓൺലൈൻ വായ്പാ ആപ്പ് ഭീഷണി; ദമ്പതികള്‍ ജീവനൊടുക്കി

ചിത്രം മോർഫ് ചെയ്ത് ഓൺലൈൻ വായ്പാ ആപ്പ് ഭീഷണി; ദമ്പതികള്‍ ജീവനൊടുക്കി

ഓണ്‍ലൈന്‍ ആപ്പ് സംഘങ്ങള്‍ ഇവരില്‍ നിന്ന് കൂടുതല്‍ പണം ആവശ്യപ്പെടുകയും രമ്യ ലക്ഷ്മിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് ദമ്പതികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    ആന്ധ്രാപ്രദേശ്: ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് സംഘങ്ങളുടെ (Loan apps organisers) ഭീഷണിയെ തുടര്‍ന്ന് ആന്ധ്രാപ്രദേശില്‍ (Andhra Pradesh) ദമ്പതികള്‍ ആത്മഹത്യ (suicides) ചെയ്തു. കൊല്ലി ദുര്‍ഗാ റാവുവും (Kolli Durga Rao ) ഭാര്യ രമ്യ ലക്ഷ്മിയുമാണ് ഇവരുടെ മകളുടെ ജന്മദിനത്തില്‍ ആത്മഹത്യ ചെയ്തത്. അല്ലൂരി സീതാരാമ രാജു ജില്ലയിലെ രാജവൊമ്മങ്ങി മണ്ഡലത്തിലെ ലബ്ബര്‍ത്തി സ്വദേശിയായ കൊല്ലി ദുര്‍ഗാ റാവു ഉപജീവനമാര്‍ഗം തേടി 10 വര്‍ഷം മുമ്പാണ് രാജമഹേന്ദ്രവരത്തെത്തിയതെന്ന് പോലീസും ബന്ധുക്കളും പറഞ്ഞു.

    ആറ് വര്‍ഷം മുമ്പാണ് രമ്യ ലക്ഷ്മിയെ കൊല്ലി വിവാഹം കഴിച്ചത്. ദമ്പതികള്‍ക്ക് നാഗ സായി (4), ലിഖിത ശ്രീ (2) എന്നീ രണ്ട് പെണ്‍മക്കളുണ്ട്. ഈ നാലംഗ കുടുംബം രാജമഹേന്ദ്രവരത്തിലെ ശാന്തി നഗറിലാണ് താമസിച്ചിരുന്നത്. പെയിന്റിംഗ് തൊഴിലാളിയാണ് ദുര്‍ഗാ റാവു. രമ്യാ ലക്ഷ്മി തയ്യല്‍ ജോലികളാണ്‌ ചെയ്തിരുന്നത്.

    സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ദമ്പതികള്‍ രണ്ട് ഓണ്‍ലൈന്‍ ലോണ്‍ ആപ്പിൽ നിന്ന് കുറച്ച് തുക ലോണ്‍ എടുത്തിരുന്നു. എന്നാല്‍ തുക കൃത്യമായി തിരിച്ചടക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ആപ്പിന്റെ പ്രതിനിധികള്‍ ഇവരെ വിളിച്ച് ഭീഷണിപ്പെടുത്താന്‍ തുടങ്ങി. ഇതേതുടര്‍ന്ന് കുറച്ച് തുക ദമ്പതികള്‍ തിരിച്ചടച്ചിരുന്നു.

    എന്നാല്‍ ഓണ്‍ലൈന്‍ ആപ്പ് സംഘങ്ങള്‍ ഇവരില്‍ നിന്ന് കൂടുതല്‍ പണം ആവശ്യപ്പെടുകയും രമ്യ ലക്ഷ്മിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് ദമ്പതികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേതുടര്‍ന്ന് തുക തിരിച്ചടയ്ക്കാന്‍, ദുര്‍ഗാ റാവു 10 ദിവസം മുമ്പ് ഓണ്‍ലൈന്‍ ഡെലിവറി ബോയായി ജോലിക്ക് പോകാനും തുടങ്ങിയിരുന്നു. ഇതുവഴി കൂടുതല്‍ വരുമാനം കണ്ടെത്തി തുക തിരിച്ചടക്കാമെന്നാണ് ഇവര്‍ കരുതിയിരുന്നത്.

    also read : പത്തുമാസം മുന്‍പ് വിവാഹിതയായ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചു ; ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍

    എന്നാല്‍ ഇതിനിടെ ഭാര്യ രമ്യ ലക്ഷ്മിയുടെ മോര്‍ഫ് ചെയ്ത മോശം ചിത്രം ലോണ്‍ ആപ്പ് സംഘങ്ങള്‍ വാട്ട്‌സ്ആപ്പിലൂടെ ദുര്‍ഗ റാവുവിന് അയച്ച് കൊടുക്കുകയും രണ്ട് ദിവസത്തിനകം വായ്പ എടുത്ത മുഴുവന്‍ തുകയും തിരിച്ച് അടച്ചില്ലെങ്കില്‍ രമ്യ ലക്ഷ്മിയുടെ മോര്‍ഫ് ചെയ്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യും ഭീഷണിപ്പെടുത്തി.

    ഇതിനിടെ, സെപ്തംബര്‍ 5 ന് രമ്യ ലക്ഷ്മിയുടെ സഹോദരിക്കും ഭര്‍ത്താവിനുമൊപ്പം ദമ്പതികള്‍ പശ്ചിമ ഗോദാവരി ജില്ലയിലെ മൊഗല്‍ത്തൂരില്‍ ഒരു മരണ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയിരുന്നു. എന്നാല്‍ വീട്ടില്‍ പോകാതെ രമ്യ ലക്ഷ്മിയും ഭര്‍ത്താവ് ദുര്‍ഗാ റാവുവും നഗരത്തിലെ ഗോദാവരി നദിയുടെ തീരത്തുള്ള ഒരു ലോഡ്ജില്‍ മുറിയെടുക്കുകയായിരുന്നു.

    തുടര്‍ന്ന് രാത്രി 12.30 ന് രമ്യാ ലക്ഷ്മി തന്റെ ബന്ധുവായ രാജേഷിനെ വിളിച്ച് തങ്ങള്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് അറിയിക്കുകയും മക്കളെ നോക്കണമെന്ന് പറയുകയും ചെയ്തും. ഇതറിഞ്ഞ ബന്ധുക്കള്‍ ലോഡ്ജിലെത്തിയപ്പോള്‍ വിഷം കഴിച്ച് അബോധാവസ്ഥയില്‍ കിടക്കുന്ന ദമ്പനതികളെയാണ് കണ്ടത്. ഉടന്‍ തന്നെ ഇവരെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയാണ് ഇരുവരും മരിച്ചത്. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
    Published by:Amal Surendran
    First published: