നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കമിതാക്കളെ നാലു മാസത്തിനുശേഷം പിടികൂടി

    മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കമിതാക്കളെ നാലു മാസത്തിനുശേഷം പിടികൂടി

    വിവാഹിതരായ ഇരുവരും മക്കളെ ഉപേക്ഷിച്ചാണ് ഒളിച്ചോടിയത്. മലപ്പുറത്ത് രഹസ്യമായി വാടക വീട് എടുത്തു താമസിച്ചു വരികയായിരുന്നു ഇരുവരും.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      തിരുവനന്തപുരം: മക്കളെ ഉപേക്ഷിച്ച്‌ ഒളിച്ചോടിയ കമിതാക്കളെ നാലു മാസങ്ങള്‍ക്കു ശേഷം പിടികൂടി. തിരുവനന്തപുരം(Thiruvananthapuram) വെള്ളറടയിൽനിന്ന് നാടുവിട്ട കമിതാക്കളെ മലപ്പുറത്തു(Malappuram) നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ചെറിയ കൊല്ല പാലക്കോണം യാദവത്തില്‍ പ്രസാദ്, ചെറിയ കൊല്ല ഇരട്ടത്തല സന്ധ്യാ ഭവനില്‍ ധന്യ എന്നിവരെയാണ് പൊലീസ്(Kerala Police) അറസ്റ്റു ചെയ്തത്. വിവാഹിതരായ ഇരുവരും മക്കളെ ഉപേക്ഷിച്ചാണ് ഒളിച്ചോടിയത്. ഇരുവരും നാടുവിട്ടു പോയതിന് പിന്നാലെ ഇവരുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഇവരെ സംബന്ധിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല.

      ഇതേ തുടർന്ന് ഇവരെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. വെള്ളറട എസ് എച്ച്‌ ഒ എം ആര്‍ മൃദുല്‍ കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ മലപ്പുറത്ത് നിന്ന് കണ്ടെത്തിയത്. ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് ഇരുവരെയും കണ്ടെത്താനായത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുമാണ് പൊലീസ് അന്വേഷണം നടത്തിയത്. മലപ്പുറത്ത് രഹസ്യമായി വാടക വീട് എടുത്തു താമസിച്ചു വരികയായിരുന്നു ഇരുവരും. വൈദ്യപരിശോധനക്ക് ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി. ബാലനീതി വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത ഇരുവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

      Facebook ഫേസ്ബുക്കിൽ പരിചയപ്പെട്ട് വിവാഹം കഴിച്ച 53കാരിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ

      തിരുവനന്തപുരം: വിദേശത്ത് നിന്ന് നാട്ടിലെത്തിയ 53കാരിയെ വിവാഹം കഴിച്ചെന്ന് വരുത്തി ലൈംഗികമായി പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിലായി. ചിറ്റയം പ്രശാന്ത് ഭവനിൽ പ്രദീപ് നായർ(44) എന്നയാളാണ് അറസ്റ്റിലായത്. കൊല്ലം അഞ്ചാലുമൂട് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിദേശത്ത് ജോലി ചെയ്തിരുന്ന സ്ത്രീ, വിവാഹ ബന്ധം വേർപെടുത്തിയ ശേഷമാണ് പ്രദീപ് നായരുമായി അടുക്കുന്നത്. തിരുവനന്തപുരം സ്വദേശിനിയായ സ്ത്രീയുടെ പരാതിയിൽ അറസ്റ്റ് ചെയ്ത പ്രതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

      Also Read- ദമ്പതിമാരായി ബൈക്കിൽ കറക്കം; തൊഴിൽ മാലപൊട്ടിക്കൽ

      സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, ഫേസ്ബുക്ക് വഴിയാണ് പ്രദീപ് നായർ 53കാരിയുമായി അടുക്കുന്നത്. ഇവരുടെ പരിചയം പ്രണയമായി വളരുകയും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകുകയുമായിരുന്നു. എന്നാൽ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണെന്ന വിവരം മറച്ചുവെച്ചാണ് പ്രദീപ് നായർ യുവതിയ്ക്ക് വിവാഹ വാഗ്ദാനം നൽകിയത്.

      അടുത്തിടെ അവധിക്ക് നാട്ടിലെത്തിയ പരാതിക്കാരിയെ ക്ഷേത്രത്തിന് മുന്നിലെ കൊടിമരച്ചുവട്ടിൽ വെച്ച് താലി കെട്ടുകയും തുടർന്ന് അഞ്ചാലുംമൂട്ടിലെ ഒരു വാടകവീട്ടിൽ ഒരുമിച്ച് താമസിക്കുകയും ചെയ്തു. ഇവിടെ വെച്ചും തിരുവനന്തപുരത്തുള്ള പരാതിക്കാരിയുടെ വീട്ടിൽവെച്ചും ഇരുവരും ശാരീരികബന്ധത്തിൽ ഏർപ്പെടുകയും ചെയ്തും. അതിനിടെ പരാതിക്കാരിയുമായുള്ള സ്വകാര്യ നിമിഷങ്ങൾ രഹസ്യമായി പ്രദീപ് നായർ മൊബൈലിൽ ചിത്രീകരിച്ചിരുന്നു.

      അടുത്തിടെ അവധി കഴിഞ്ഞ വിദേശത്ത് മടങ്ങിയെത്തിയപ്പോഴാണ് പ്രദീപ് നായർക്ക് ഭാര്യയും രണ്ടു കുട്ടികളും ഉണ്ടെന്ന വിവരം പരാതിക്കാരി അറിയുന്നത്. ഇതേക്കുറിച്ച് പ്രദീപ് നായരോട് ചോദിച്ചപ്പോൾ ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിൽ പ്രകോപിതനായ പ്രദീപ് നായർ, പരാതിക്കാരിയുടെ സ്വകാര്യ ദൃശ്യങ്ങൾ വാട്സാപ്പ് വഴി പ്രചരിപ്പിക്കുകയായിരുന്നു. ഈ വിവരം അറിഞ്ഞതോടെയാണ് 53കാരി പൊലീസിൽ പരാതി നൽകിയത്.
      Published by:Anuraj GR
      First published:
      )}