• HOME
  • »
  • NEWS
  • »
  • crime
  • »
  • ദലിത് പെൺകുട്ടിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി ; മൂന്നു ദിവസം തടവിലാക്കി പീഡിപ്പിച്ചു

ദലിത് പെൺകുട്ടിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി ; മൂന്നു ദിവസം തടവിലാക്കി പീഡിപ്പിച്ചു

പ്രതിഷേധിച്ചപ്പോൾ കുടുംബാംഗങ്ങളെ കൊലപ്പെടുത്തുമെന്നു പ്രതി ഭീഷണിപ്പെടുത്തിയെന്നും അതിജീവിത മൊഴി നൽകി.

  • Last Updated :
  • Share this:
    ജാർഖണ്ഡ് : പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ വീട്ടിൽ നിന്ന് കടത്തിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തതായി പരാതി. സംഭവം നടന്നത് ജാർഖണ്ഡിലെ ബർദിഹ ഗ്രാമത്തിലാണ്. സെ‌പ്റ്റംബർ ആറാം തീയതി രാത്രി എഴിന് ശുചിമുറിയിൽ പോകാനായി വീടിനു പുറത്തിറങ്ങിയ പെൺകുട്ടിയെ ഇർഷാദ് ഖാൻ എന്നയാൾ തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ച് പീഡിപ്പിച്ചതായി പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു.

    ‘‘രാത്രി ഏഴിന് വീടിനു പുറത്തിറങ്ങിയതും പിന്നിൽ നിന്ന് ആരോ വായും മൂക്കും പൊത്തിപിടിച്ചു. ഒരടി പോലും അനങ്ങാൻ കഴിഞ്ഞില്ല. വൈകാതെ ബോധം നഷ്ടപ്പെട്ടു. ബോധം വന്നപ്പോൾ എന്നെ ആരോ മുറിയിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. അധികം വൈകാതെ ഇർഷാദ് മുറിയിലെത്തി തന്നെ ക്രൂരമായി ബലാത്സംഗം ചെയ്‌തു’’– പെൺകുട്ടി പരാതിയിൽ പറയുന്നു. പ്രതിഷേധിച്ചപ്പോൾ കുടുംബാംഗങ്ങളെ കൊലപ്പെടുത്തുമെന്നു പ്രതി ഭീഷണിപ്പെടുത്തിയെന്നും അതിജീവിത മൊഴി നൽകി.

    also read : പെൺകുട്ടികളുടെ ടോയ്‌ലറ്റിൽ കയറി മൊബൈൽ ക്യാമറവെച്ച കാന്‍റീൻ ജീവനക്കാരൻ അറസ്റ്റിൽ

    മൂന്നു ദിവസത്തോളം അതിക്രൂരമായി പീഡിപ്പിച്ചതിനു ശേഷം കാറിൽ കുട്ടിയെ ഗ്രാമത്തിന്റെ അതിർത്തിയിൽ കൊണ്ടുവന്നു വിട്ടു. ശേഷം പ്രതികൾ പെൺകുട്ടിയുടെ അമ്മയെ ഫോണിൽ വിളിച്ച് പെൺകുട്ടിയെ വീട്ടിലേക്കു തിരികെ കൊണ്ടുപോകാൻ ആവശ്യപ്പെട്ടുവെന്നും പരാതിയിൽ പറയുന്നു. ഇരയെ തട്ടിക്കൊണ്ടുപോകാൻ പ്രതിക്ക് അജ്ഞാതരുടെ സഹായം ലഭിച്ചതായി ഗർവാ പോലീസ് സൂപ്രണ്ട് അഞ്ജനി കുമാർ ഝാ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നും കുറ്റവാളികൾക്കായി തിരച്ചിൽ ശക്തമാക്കിയതായും പൊലീസ് അറിയിച്ചു.

    also read : 'കൊച്ചിയിലെ ഹോട്ടല്‍മുറിയില്‍വെച്ച് കയറിപിടിച്ചു'; പരിശീലകനെതിരെ വനിതാ ഹാന്‍ഡ്‌ബോള്‍ താരത്തിന്റെ പരാതി
    Published by:Amal Surendran
    First published: