ടെക്കിയായ യുവതി മദ്യലഹരിയിൽ വനിതാ എസ്.ഐയെ ആക്രമിച്ചു; വീഡിയോ വൈറൽ

ശനിയാഴ്ച ജോലിക്കുശേഷം സുഹൃത്തുമൊത്ത് മദ്യപിച്ചിരുന്നു. അതിനുശേഷം താമസസ്ഥലത്തേക്ക് പോകാൻ ഇറങ്ങിയപ്പോഴാണ് യുവതി റോഡിൽ ബഹളമുണ്ടാക്കിയത്.

News18 Malayalam | news18-malayalam
Updated: November 18, 2019, 8:19 AM IST
ടെക്കിയായ യുവതി മദ്യലഹരിയിൽ വനിതാ എസ്.ഐയെ ആക്രമിച്ചു; വീഡിയോ വൈറൽ
drunk techie attack police
  • Share this:
ഹൈദരാബാദ്: മദ്യലഹരിയിൽ ടെക്കിയായ യുവതി വനിതാ എസ്.ഐയെ ആക്രമിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഹൈദരാബാദിലെ ബഞ്ചാര ഹിൽസ് പ്രദേശത്ത് ശനിയാഴ്ച രാത്രിയാണ് സംഭവം. മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടർന്നാണ് യുവതിയെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്. സ്റ്റേഷനിൽവെച്ചാണ് യുവതി വനിതാ എസ്.ഐയെ ആക്രമിച്ചത്.

നാഗാലാൻഡ് സ്വദേശിനിയായ യുവതി ഹൈദരാബാദിൽ ഒരു സോഫ്റ്റ് വെയർ കമ്പനിയിലെ ജീവനക്കാരിയാണെന്ന് പൊലീസ് പറയുന്നു. ശനിയാഴ്ച ജോലിക്കുശേഷം സുഹൃത്തുമൊത്ത് മദ്യപിച്ചിരുന്നു. അതിനുശേഷം താമസസ്ഥലത്തേക്ക് പോകാൻ ഇറങ്ങിയപ്പോഴാണ് യുവതി റോഡിൽ ബഹളമുണ്ടാക്കിയത്.
നടുറോഡിൽ ബഹളമുണ്ടാക്കിയതിനെ തുടർന്ന് ഗതാഗതതടസം ഉണ്ടാകുകയും ട്രാഫിക് പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയുമായിരുന്നു. ഇതോടെയാണ് പൊലീസ് സംഘമെത്തി യുവതിയെ സ്റ്റേഷനിലേക്ക് മാറ്റിയത്.
First published: November 18, 2019, 7:41 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading