• HOME
  • »
  • NEWS
  • »
  • crime
  • »
  • തിരുവനന്തപുരത്ത് മദ്യപിച്ചെത്തിയ മകൻ വൃദ്ധമാതാവിനെ ക്രൂരമായി മർദിച്ചു; ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരത്ത് മദ്യപിച്ചെത്തിയ മകൻ വൃദ്ധമാതാവിനെ ക്രൂരമായി മർദിച്ചു; ദൃശ്യങ്ങൾ പുറത്ത്

നാട്ടുകാരുടെ പരാതിയെ തുടർന്ന് നെയ്യാറ്റിൻകര പൊലീസ് പല തവണ രാജേഷിനെ താക്കീത് ചെയ്തിട്ടും മർദ്ദനം തുടരുവെന്നും നാട്ടുകാരുടെ ആരോപിച്ചു.

  • Share this:

    തിരുവനന്തപുരം: നെയ്യാറ്റിൻകര മാമ്പഴക്കരയിൽ മദ്യപിച്ചെത്തിയ മകൻ വൃദ്ധമാതാവിനെ ക്രൂരമായി മർദിച്ചു. മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ശാന്ത എന്ന വൃദ്ധ മാതാവിനെയാണ് മകൻ രാജേഷ് (ശ്രീജിത് ) അതി ക്രൂരമായി മർദ്ദിച്ചത്. ഞായറാഴ്ച്ച വൈകുന്നേരമാണ് സംഭവം.

    Also read-നാല്പത്തഞ്ചുകാരിയെ വിവസ്ത്രയാക്കി മർദിച്ച് വീഡിയോ എടുത്തു: അമ്മയും മകനുമടക്കം മൂന്നുപേർ അറസ്റ്റിൽ

    വെൽഡിംങ്ങ് തൊഴിലാളിയായ രാജേഷ് എന്നും ജോലി കഴിഞ്ഞു മദ്യപിച്ചു എത്താറുണ്ടെന്നും ദിവസവും രാത്രിയിൽ വൃദ്ധ മാതാവിനെ മർദ്ദിക്കുമെന്നും നാട്ടുകാർ പറയുന്നു. അമ്മയും മകനും മാത്രമാണ് വീട്ടിൽ താമസം. രാജേഷിന്റെ ഈ സ്വാഭാവം കാരണം ഭാര്യയും മക്കളും പിണങ്ങിയാണ് നിൽക്കുന്നത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് നെയ്യാറ്റിൻകര പൊലീസ് പല തവണ രാജേഷിനെ താക്കീത് ചെയ്തിട്ടും മർദ്ദനം തുടരുവെന്നും നാട്ടുകാരുടെ ആരോപിച്ചു.

    Published by:Sarika KP
    First published: