നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പട്ടിയെ അഴിച്ചുവിട്ടത് ചോദ്യം ചെയ്തതിന് അച്ഛനെയും മകളെയും അയൽവാസി വെട്ടി പരിക്കേൽപ്പിച്ചു

  പട്ടിയെ അഴിച്ചുവിട്ടത് ചോദ്യം ചെയ്തതിന് അച്ഛനെയും മകളെയും അയൽവാസി വെട്ടി പരിക്കേൽപ്പിച്ചു

  പട്ടിയെ വളർത്തുന്നതുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ ഇതിനു മുമ്പും തർക്കമുണ്ടായിരുന്നു

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കണ്ണൂർ: പട്ടിയെ അഴിച്ചുവിട്ടതുമായി ബന്ധപ്പെട്ട വിഷയത്തിൽ അയൽവാസിയുടെ വെട്ടേറ്റ് അച്ചനും മകൾക്കും പരിക്ക് (Injury). ആലക്കോട് (Alakkod) പൊലിസ് (Kerala police) സ്റ്റേഷൻ പരിധിയിൽപ്പെട്ട പൂവഞ്ചാലിലാണ് സംഭവം. കൈപ്പം പ്ലാക്കൽ സുരേഷ് (51) മകൾ സുവർണ്ണ (21) എന്നിവർക്കാണ് വെട്ടേറ്റത്. അയൽവാസിയായ സുധീഷ് വാക്കത്തി കൊണ്ട് വെട്ടുകയായിരുന്നു എന്നാണ് കേസ്. കാലിന് ഗുരുതരമായി പരിക്കേറ്റ സുരേഷിനെ മംഗലൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പട്ടിയെ വളർത്തുന്നതുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ ഇതിനു മുമ്പും തർക്കമുണ്ടായിരുന്നു. സുവർണ്ണയുടെ പരാതിയിൽ ആലക്കോട് പൊലിസ് കേസെടുത്തു.

   ഒരു വർഷത്തിലേറെയായി കാണാതായ വീട്ടമ്മയെ മലപ്പുറത്ത് കാമുകനൊപ്പം കണ്ടെത്തി

   കണ്ണൂർ: പയ്യന്നൂരിലെ കവ്വായിയിൽ നിന്ന് 2020 ജൂലൈയിൽ കാണാതായ വീട്ടമ്മയെ മലപ്പുറത്ത് കാമുകനൊപ്പം കണ്ടെത്തി. ക​വ്വാ​യി സ്വ​ദേ​ശി​നി​യും ര​ണ്ടു മ​ക്ക​ളു​ടെ അ​മ്മ​യു​മാ​യ ക​ല്ലേ​ന്‍ ഹൗ​സി​ല്‍ പ്ര​സ​ന്ന (49)യെ​യാ​ണ് ഇ​ള​മ്ബ​ച്ചി സ്വ​ദേ​ശി​യാ​യ അ​ബ്ദു​ള്‍ റ​ഹ്‌​മാ​നോ​ടൊ​പ്പം മ​ല​പ്പു​റം കാ​ല​ടി​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. കവ്വായിയിൽ പാചക തൊഴിലാളിയായിരുന്നു പ്രസന്ന.

   2020 ജൂ​ലാ​യ് 11 ന് ​രാ​വി​ലെ മു​ത​ലാ​ണ് പ്ര​സ​ന്ന​യെ കാ​ണാ​താ​യ​ത്. പ​തി​വു പോ​ലെ ക​ല്യാ​ണ വീ​ടു​ക​ളി​ലെ പാചക ജോലിക്കായി രാ​വി​ലെ വീ​ട്ടി​ല്‍ നി​ന്നും ഇറങ്ങിയതായിരുന്നു പ്രസന്ന. വൈ​കു​ന്നേ​ര​മാ​യി​ട്ടും വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്താ​ത്ത​തി​നെ തു​ട​ര്‍​ന്ന് ഭ​ര്‍​ത്താ​വ് ബാ​ബു പ​യ്യ​ന്നൂ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യിരുന്നു. ഇതിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പൊലീസിന് ഒരു വിവരവും ലഭിച്ചിരുന്നില്ല. ​

   Also Read-രാജേന്ദ്രൻ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയ ആൾ; ആറുലക്ഷം രൂപയുടെ കടബാധ്യത കൂട്ടക്കൊലയ്ക്ക് കാരണമായെന്ന് നിഗമനം

   അതിനിടെയാണ് തൃ​ക്ക​രി​പ്പൂ​ര്‍ മാ​ണി​യാ​ട്ട് വാ​ട​ക ക്വാര്‍​ട്ടേ​ഴ്സി​ല്‍ താ​മ​സി​ക്കു​ന്ന പാ​ച​ക തൊ​ഴി​ലാ​ളി അ​ബ്ദു​ള്‍ റ​ഹ്‌​മാ​നെ (55)യും ​കാ​ണാ​താ​യ​താ​യെന്ന വിവരം പൊലീസിന് ലഭിക്കുന്നത്. ചില സ്ഥലങ്ങളിൽ ഒരുമിച്ച് പാചകജോലി ചെയ്തിരുന്ന പ്രസന്നയും അബ്ദുൽ റഹ്മാനും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും, ഇരുവരും ഒരുമിച്ച് നാടുവിടുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. എന്നാൽ ഇവർ എവിടെയാണെന്ന് കണ്ടെത്താൻ പൊലീസിന് സാധിച്ചിരുന്നില്ല. ഫോൺ വഴി ബന്ധുക്കളുമായും സുഹൃത്തുക്കളുമായും ഇരുവരും ബന്ധം പുലർത്തിയിരുന്നില്ല. ഇത് പൊലീസ് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നായി പൊലീ​സ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സും പുറത്തി​റ​ക്കി​യി​രു​ന്നു.

   അതിനിടെയാണ് രണ്ടു ദിവസം മുമ്പ് സ്പെഷ്യൽ ബ്രാഞ്ചിന് ലഭിച്ച ചില രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പയ്യന്നൂർ പൊലീസ് മലപ്പുറം കാലടിയിൽനിന്ന് പ്രസന്നയെ കണ്ടെത്തുകയായിരുന്നു. സു​ബൈ​ദ എ​ന്ന പേ​രി​ല്‍ ചാ​യ​ക്ക​ട ന​ട​ത്തു​ക​യാ​യി​രു​ന്നു പ്ര​സ​ന്ന. അ​ബ്ദു​ള്‍ റ​ഹ്‌​മാ​ന് ഉ​ദു​മ, കു​ട​ക്, മ​ല​പ്പു​റം എ​ട​വ​ണ്ണ​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഭാ​ര്യ​മാ​രു​ണ്ട്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​സ​ന്ന എ​ന്ന സു​ബൈ​ദ അ​ബ്ദു​ള്‍ റ​ഹ്‌​മാ​നോ​ടൊ​പ്പം പോകണമെന്ന് താൽപര്യം പറഞ്ഞതോടെ കോടതി അനുമതി നൽകുകയായിരുന്നു.
   Published by:Anuraj GR
   First published: