തൃശൂർ: പതിനാലുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവിന് ജീവപരന്ത്യം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ജീവപര്യന്തത്തിന് പുറമെ 15 വർഷം കഠിനതടവിനും ശിക്ഷിച്ചിട്ടുണ്ട്. പോക്സോ കേസിൽ രണ്ട് സെക്ഷനുകളിലായാണ് ജീവപര്യന്തവും 12 വർഷത്തെ കഠിനതടവും ശിക്ഷിച്ചത്. ഇത് കൂടാതെ മകളെ സംരക്ഷിക്കേണ്ട പിതാവാണ് പ്രതി എന്നതിനാൽ ജുവനൈൽ ജസ്റ്റിസ് ആക്‌ട് പ്രകാരം മൂന്നു കൊല്ലം കഠിന തടവ് അധികമായി അനുഭവിക്കണമെന്നും കോടതി വിധിയിൽ പറയുന്നു. കൊടുങ്ങല്ലൂർ മേത്തല വയലമ്പം സ്വദേശിയായ 48കാരനെയാണ് തൃശൂർ ഒന്നാം അഡീ. ജില്ലാ ജഡ്ജ് പി എൻ വിനോദാണ് ശിക്ഷിച്ചത്. പോക്സോ ആക്ട്, ഇന്ത്യൻ ശിക്ഷാ നിയമം, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവ പ്രകാരമാണ് കോടതി ശിക്ഷ വിധിച്ചത്.
2019-ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. 2019 ഫെബ്രുവരി മുതൽ 2020 ജനുവരി 30 വരെ തുടർച്ചയായി 14 വയസുള്ള കുട്ടിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ അമ്മ ക്ഷേത്രത്തിൽപോയ സമയത്തായിരുന്നു ഏറ്റവും ഒടുവിൽ പീഡനം നടന്നത്. ഈ സംഭവത്തിന് ശേഷം കുട്ടി അധ്യാപികയോടും സഹപാഠിയായ പെൺകുട്ടിയോടും വിവരം പറഞ്ഞു. ഇതേത്തുടർന്ന് സ്കൂൾ അധികൃതർ സംഭവം ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിക്കുകയായിരുന്നു.
ചൈൽഡ് ലൈൻ പ്രവർത്തകർ കൊടുങ്ങല്ലൂർ പൊലീസിൽ വിവരം അറിയിച്ചു. പ്രാഥമിക അന്വേഷണം നടത്തിയ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിൽ ജാമ്യം ലഭിക്കാതെ വിചാരണ തടവുകാരനായി ജയിലിലാണുള്ളത്. 14 വയസ്സ് മാത്രം പ്രായമുള്ള സ്വന്തം മകളോട് വീട്ടിനകത്ത് വച്ച് മാസങ്ങളോളം ക്രൂരത കാണിച്ച പിതാവ് ഒരു ദയയും അർഹിക്കുന്നില്ലെന്ന് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ലിജി മധു വാദിച്ചു.
പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം വിദേശത്തേക്ക് പോയി; രഹസ്യമായി ചെന്നൈയിൽ ഇറങ്ങിയ മലയാളി അറസ്റ്റിൽ
പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം വിദേശത്തേക്ക് കടന്ന യുവാവ് രഹസ്യമായി ചെന്നൈ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ പിടിയിലായി. തൃശൂര്‍ മണ്ണുത്തി സ്വദേശി തറയില്‍ കാരുകുളം വീട്ടില്‍ സെല്‍സന്‍ (28)ആണ് പിടിയിലായത്. 2019 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൃശൂരില്‍ പഠിക്കുകയായിരുന്ന മണ്ണുത്തി സ്വദേശിയായ പെണ്‍കുട്ടിയെ സെൽസൻ വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വാഴക്കാലയിലെ ഒയോ ലോഡ്ജിൽവെച്ചാണ് പീഡനം നടന്നത്.
എന്നാൽ പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞതോടെ സെൽസൻ വിവാഹവാഗ്ദാനത്തിൽ നിന്ന് പിൻമാറുകയായിരുന്നു. ഇതോടെ പെണ്‍കുട്ടി മണ്ണുത്തി പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തു. എന്നാൽ പൊലീസ് അന്വേഷണത്തിൽ പ്രതി സിംഗപ്പൂരിലുള്ള ബന്ധുവിന്റെ സഹായത്തോടെ രാജ്യം വിട്ടെന്ന് വ്യക്തമായി. ഇതോടെ പൊലീസ് പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
Also Read- കോട്ടയത്ത് മകൾ അമ്മയെ വെട്ടിക്കൊന്നു; മകൾക്ക് മാനസിക രോഗമെന്ന് പോലീസ്
കഴിഞ്ഞദിവസം സിംഗപ്പൂരില്‍ നിന്ന് മടങ്ങിയെത്തിയ പ്രതിയെ ചെന്നൈ എയര്‍പോര്‍ട്ടില്‍ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവച്ചിട്ടുള്ളതായി വിവരം കിട്ടിയതിനെത്തുടര്‍ന്ന് തൃക്കാക്കര സി.ഐ ആര്‍.ഷാബുവിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തൃക്കാക്കര എസ്.ഐമാരായ റോയ്.കെ പൊന്നൂസ്, റഫീഖ്.സീനിയര്‍ സി.പി.ഒമാരായ ജാബിര്‍,രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ ഗര്‍ഭം ധരിച്ച ഇരയുടെ കുട്ടിക്ക് ഇപ്പോള്‍ രണ്ടു വയസുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.