തൃശൂര്‍: സ്കൂളിൽ പൂർവ വിദ്യാർത്ഥി സംഗമം നടക്കുന്നതിനിടെ വടിവാള്‍ വീശി രണ്ടംഗ സംഘത്തിന്റെ പരാക്രമം. തൃശൂര്‍ വരവൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമത്തിനിടെയാണ് സംഭവം. അക്രമികള്‍ വാളുവീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Also read-നടന് സുനില്‍ സുഖദയ്ക്ക് ആക്രമണത്തിൽ പരിക്ക് ; കാറിന് നേരെ ആക്രമണം തൃശൂരിൽ
ബൈക്കിലെത്തിയ രണ്ട് ചെറുപ്പക്കാരാണ് വടിവാൾ വീശി ഭീകര അന്തരീക്ഷം സൃഷ്ടിച്ചത്. അക്രമി സംഘത്തിലെ ഒരാളുടെ ബൈക്കുമായി മറ്റൊരു വാഹനം തട്ടിയിരുന്നു. ഇത് ചോദിക്കാനാണ് ഇവര്‍ വടിവാളുമായെത്തിയത്. അക്രമികളെ മറ്റുള്ളവർ ഇടപെട്ട് സ്കൂളിൽ നിന്നും പറഞ്ഞയക്കുകയും ചെയ്തു. സംഭവത്തില്‍ ചെറുതുരുത്തി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.