നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Idukki | ഇടുക്കിയിൽ ബിരുദ വിദ്യാർഥിനിയെ ബന്ധുവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

  Idukki | ഇടുക്കിയിൽ ബിരുദ വിദ്യാർഥിനിയെ ബന്ധുവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

  മാതാപിതാക്കളും, ബന്ധുവീട്ടില്‍ ഉള്ളവരും ജോലിയ്ക്കു പോയപ്പോഴാണ് സംഭവം. ഇവര്‍ മടങ്ങി വന്നപ്പോഴാണ് മൃതദേഹം കണ്ടത്

  archana

  archana

  • Share this:
   പ്രിൻസ് ജെയിംസ്

   ഇടുക്കി: ബൈസണ്‍വാലിയില്‍ ബിരുദ വിദ്യാര്‍ത്ഥിനിയെ ബന്ധുവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബൈസണ്‍വാലി മുക്കനോലിക്കല്‍ അര്‍ച്ചന (20) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ആണ് അര്‍ച്ചനയെ ബന്ധു വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അര്‍ച്ചനയുടെ വീടിന് സമീപത്തായാണ് ഈ വീടും സ്ഥിതി ചെയ്യുന്നത്. അര്‍ച്ചനയുടെ മാതാപിതാക്കളായ മണിക്കുട്ടനും പുഷ്പയും, ബന്ധുവീട്ടില്‍ ഉള്ളവരും ജോലിയ്ക്കു പോയപ്പോഴാണ് സംഭവം. ഇവര്‍ മടങ്ങി വന്നപ്പോഴാണ് മൃതദേഹം കണ്ടത്. രാജാക്കാട് പോലിസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മാര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

   കോഴിക്കോട് 17കാരിയെ കൂട്ടബലാത്സംഗം ചെയ്തു; സുഹൃത്തും കൂട്ടാളികളും പിടിയിൽ

   പതിനേഴുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ നാലു പേർ അറസ്റ്റിലായി. കോഴിക്കോട് ജില്ലയിലെ തൊട്ടിൽപ്പാലത്താണ് സംഭവം. വിനോദ സഞ്ചാരകേന്ദ്രം കാണിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയാണ് പതിനേഴുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തിൽ കായക്കൊടി സ്വദേശികളായ മൂന്നുപേരും ഒരു കുറ്റ്യാടി സ്വദേശിയുമാണ് പിടിയിലായത്. ഇവര്‍ക്കെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയതായി പൊലീസ് അറിയിച്ചു. ഇവരെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

   Also Read- കൊല്ലത്ത് പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി കൊന്നു; പ്രതിയെ തിരിച്ചറിഞ്ഞെന്ന് പൊലീസ്

   സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, ഒക്ടോബര്‍ മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. അടുത്ത സുഹൃത്തായ യുവാവാണ് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. വിനോദ സഞ്ചാരകേന്ദ്രത്തിലെത്തിച്ചശേഷം ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകി. തുടർന്ന് സുഹൃത്തും അയാൾക്കൊപ്പമുണ്ടായിരുന്ന മൂന്ന് യുവാക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. വിവരം പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അവശയായ പെണ്‍കുട്ടിയെ വീടിന് സമീപത്ത് ഉപേക്ഷിച്ച ശേഷം യുവാക്കൾ കടന്നു കളയുകയായിരുന്നു. തുടർന്ന് പെൺകുട്ടി വീട്ടുകാരോട് വിവരം പറയുകയും, അവർ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. കഴിഞ്ഞ കുറച്ചു കാലത്തിനിടയിൽ ഇത് മൂന്നാം തവണയാണ് കോഴിക്കോട് ജില്ലയില്‍ കൂട്ട ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.

   Crime news | ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ 21കാരൻ അറസ്റ്റിൽ

   ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി വന്ന കേസിലെ പ്രതി അറസ്റ്റിലായി. അഞ്ചൽ ഏരൂരിലാണ് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. സംഭവത്തിൽ ഏരൂർ അയിലറയിൽ അശോക് ഭവനിൽ അശോകന്‍റെ മകൻ അനിൽ കുമാറി(21) നെ ഏരൂർ പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ഇയാൾ പല തവണ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായാണ് പൊലീസ് പറയുന്നത്. ആൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ അന്വേഷണം നടത്തിയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
   Published by:Anuraj GR
   First published:
   )}