തൃശൂർ: ജിമ്മിൽ യുവതിയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയതിന് ട്രെയിനർ അറസ്റ്റിലായി. പാലക്കൽ സ്വദേശിയായ അജ്മലിനെയാണ് നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഉടമസ്ഥതയിലുള്ള വടൂക്കര ഫോർമൽ ഫിറ്റ്നസ് സെന്ററിൽ കഴിഞ്ഞ മാസമാണ് യുവതിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം ഉണ്ടായത്. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് കഴിഞ്ഞ ദിവസം പ്രതിയെ പിടികൂടുകയായിരുന്നു.
ഫെബ്രുവരി 22-നായിരുന്ന കേസിനാസ്പദമായ സംഭവം. ജിമ്മിൽ വ്യായാമം കഴിഞ്ഞ് സ്റ്റീം ബാത്ത് ചെയ്യുന്നതിനിടയിലാണ് പ്രതി യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചത്. യുവതി ബഹളം വെച്ച് പ്രതിരോധിച്ചതോടെ അജ്മൽ പിന്മാറി.
ഇതിന് പിന്നാലെ യുവതി പൊലീസ് സ്റ്റേഷനിലെത്തി അജ്മലിനെതിരെ പരാതി നൽകുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതി ഒളിവിൽ പോകുകയായിരുന്നു. അന്വേഷണം നടന്നുവരുതന്നതിനിടെയാണ് കഴിഞ്ഞ ദിവസം അജ്മൽ പിടിയിലായത്. എസ്ഐ അനുദാസ്, സിപിഒമാരായ പ്രിയൻ, ശ്രീജിത്ത്, ജോവിൻസ് എന്നിവർ ഉൾപ്പെട്ട പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.
Also Read- കോഴിക്കോട് 15-കാരിയെ പീഡിപ്പിച്ച കേസില്‍ യുവതി അറസ്റ്റില്‍
കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രതിക്കെതിരെ ചേർപ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ മറ്റൊരു ബലാത്സംഗക്കേസ് കൂടിയുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.