കണ്ണൂർ: പയ്യന്നൂരിലെ കവ്വായിയിൽ നിന്ന് 2020 ജൂലൈയിൽ കാണാതായ വീട്ടമ്മയെ മലപ്പുറത്ത് കാമുകനൊപ്പം കണ്ടെത്തി. കവ്വായി സ്വദേശിനിയും രണ്ടു മക്കളുടെ അമ്മയുമായ കല്ലേന്‍ ഹൗസില്‍ പ്രസന്ന (49)യെയാണ് ഇളമ്ബച്ചി സ്വദേശിയായ അബ്ദുള്‍ റഹ്മാനോടൊപ്പം മലപ്പുറം കാലടിയില്‍ കണ്ടെത്തിയത്. കവ്വായിയിൽ പാചക തൊഴിലാളിയായിരുന്നു പ്രസന്ന.
2020 ജൂലായ് 11 ന് രാവിലെ മുതലാണ് പ്രസന്നയെ കാണാതായത്. പതിവു പോലെ കല്യാണ വീടുകളിലെ പാചക ജോലിക്കായി രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു പ്രസന്ന. വൈകുന്നേരമായിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് ബാബു പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പൊലീസിന് ഒരു വിവരവും ലഭിച്ചിരുന്നില്ല.
അതിനിടെയാണ് തൃക്കരിപ്പൂര്‍ മാണിയാട്ട് വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പാചക തൊഴിലാളി അബ്ദുള്‍ റഹ്മാനെ (55)യും കാണാതായതായെന്ന വിവരം പൊലീസിന് ലഭിക്കുന്നത്. ചില സ്ഥലങ്ങളിൽ ഒരുമിച്ച് പാചകജോലി ചെയ്തിരുന്ന പ്രസന്നയും അബ്ദുൽ റഹ്മാനും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും, ഇരുവരും ഒരുമിച്ച് നാടുവിടുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. എന്നാൽ ഇവർ എവിടെയാണെന്ന് കണ്ടെത്താൻ പൊലീസിന് സാധിച്ചിരുന്നില്ല. ഫോൺ വഴി ബന്ധുക്കളുമായും സുഹൃത്തുക്കളുമായും ഇരുവരും ബന്ധം പുലർത്തിയിരുന്നില്ല. ഇത് പൊലീസ് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇവരെ കണ്ടെത്തുന്നതിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു.
അതിനിടെയാണ് രണ്ടു ദിവസം മുമ്പ് സ്പെഷ്യൽ ബ്രാഞ്ചിന് ലഭിച്ച ചില രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പയ്യന്നൂർ പൊലീസ് മലപ്പുറം കാലടിയിൽനിന്ന് പ്രസന്നയെ കണ്ടെത്തുകയായിരുന്നു. സുബൈദ എന്ന പേരില്‍ ചായക്കട നടത്തുകയായിരുന്നു പ്രസന്ന. അബ്ദുള്‍ റഹ്മാന് ഉദുമ, കുടക്, മലപ്പുറം എടവണ്ണപ്പാറ എന്നിവിടങ്ങളില്‍ ഭാര്യമാരുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രസന്ന എന്ന സുബൈദ അബ്ദുള്‍ റഹ്മാനോടൊപ്പം പോകണമെന്ന് താൽപര്യം പറഞ്ഞതോടെ കോടതി അനുമതി നൽകുകയായിരുന്നു.
കുളി കഴിഞ്ഞ് തോർത്ത് നൽകാൻ വൈകി; ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു
കുളി കഴിഞ്ഞ് തോർത്ത് കിട്ടാൻ കാത്തു നിൽപ്പിച്ചതിന്റെ പേരിൽ ഭാര്യയെ കുത്തിക്കൊന്ന് ഭർത്താവ്( man allegedly killed his wife). മധ്യപ്രദേശിലെ ( Madhya Pradesh)ഹിരാപൂർ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. അമ്പതുകാരനായ ഭർത്താവാണ് തോർത്ത് നൽകാൻ വൈകിയതിന്റെ പേരിൽ ഭാര്യയെ കത്തികൊണ്ട് കുത്തിക്കൊന്നത്.
സ്ഥലത്തെ ഫോറസ്റ്റ് ഡിപ്പാർട്മെന്റിൽ ദിവസവേതന തൊഴിലാളിയാണ് പ്രതി രാജ്കുമാർ ബാഹെ(50). വീട്ടിൽ നിന്നും കുളി കഴിഞ്ഞ് ഭാര്യയോട് തോർത്ത് നൽകാൻ ഇയാൾ ആവശ്യപ്പെട്ടു. തോർത്തുമായി ഭാര്യയെത്താൻ വൈകിയതോടെ ഇയാൾ പ്രകോപിതനായെന്ന് പൊലീസ് പറയുന്നു.
പുഷ്പ ഭായ് എന്നാണ് കൊല്ലപ്പെട്ട സ്ത്രീയുടെ പേര്. പുഷ്പയുടെ ബന്ധുക്കളാണ് പൊലീസിൽ പരാതി നൽകിയത്. തോർത്ത് കിട്ടാൻ വൈകിയതിന്റെ പേരിൽ രാജ്കുമാർ ഭാര്യയെ നിരവധി തവണ തല്ലിയെന്നും ഒടുവിൽ കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
Also Read-
രാജേന്ദ്രൻ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയ ആൾ; ആറുലക്ഷം രൂപയുടെ കടബാധ്യത കൂട്ടക്കൊലയ്ക്ക് കാരണമായെന്ന് നിഗമനം
അമ്മയെ മർദിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച ഇരുപത്തിമൂന്നുകാരിയായ മകളേയും ഇയാൾ ഭീഷണപ്പെടുത്തി. പോസ്റ്റുമോർട്ടത്തിന് ശേഷം പുഷ്പ ഭായിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തിൽ ഞായറാഴ്ച്ചയാണ് രാജ്കുമാർ ബാഹെയെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.