കൊല്ലം: ഫാമിലെ കന്നുകാലികളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ചടയമംഗലത്തിന് അടുത്ത് പോരേടം സ്വദേശി മണി ആണ് പിടിയിലായത്. ചടയമംഗലം പൊലീസാണ് ഇയാളെ പിടികൂടിയത്.
ഞായറാഴ്ച പുലര്‍ച്ചെ ചടയമംഗലത്തുള്ള ഫാമിലെ തൊഴുത്തില്‍നിന്ന് മൃഗങ്ങളുടെ ശബ്ദം കേട്ടതോടെ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് വിവര പുറത്തുവന്നത്. ഈ സമയം കന്നുകാലികളെ ഉപദ്രവിക്കുകയായിരുന്ന പ്രതി ഫാമിലെ ജീവനക്കാരെ കണ്ടതോടെ ഓടിരക്ഷപെടുകയായിരുന്നു. ഇതിനോടകം ഇയാൾ ഫാമിലുണ്ടായിരുന്ന കന്നുകാലികളെ ക്രൂരതയ്ക്ക് ഇരയാക്കിയിരുന്നു.
Also Read- വീട്ടിൽ അതിക്രമിച്ചു കയറി 58-കാരിയെ പീഡിപ്പിച്ച 27കാരന് 16 വര്‍ഷം കഠിനതടവും പിഴയും
ഇതേത്തുടർന്ന് ഫാം അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ ഉൾപ്പടെ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാളെ വീട്ടിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പശുക്കളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതായി ഇയാള്‍ പൊലീസിനോട് സമ്മതിച്ചു.
കൊട്ടാരക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime news, Kerala news, Kollam