മലപ്പുറം: കുറഞ്ഞ ചെലവിൽ ഹജ്ജ് യാത്ര വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ. പോരൂർ പാലക്കോട് ചാത്തങ്ങോട്ട് പുറം ചേന്നൻ കുളത്തിങ്ങൽ അനീസ് (35) ആണ് പൊലീസ് പിടിയിലായത്. ബെംഗളൂരുവില്‍ രാഹുൽ എന്ന വ്യാജപ്പേരില്‍ ഒളിവിൽ കഴിഞ്ഞിരുന്ന അനീസിനെ സാഹസികമായാണ് പൊലീസ് പിടികൂടിയത്.
ഴിഞ്ഞ വർഷത്തെ ഹജ് യാത്രയ്ക്കു മുൻപ് 2022 ജൂൺ രണ്ടിനായിരുന്നു സംഭവം. ഹജ്ജിനു കഴിഞ്ഞ വർഷം യാത്രച്ചെലവ് കൂടുതലായിരുന്നു. കോഴിക്കോട്ടെ ഒരു ട്രാവൽസിൽ വർഷങ്ങളായി അമീറായി പോകുന്ന ഒരു മത പണ്ഡിതന്റെ നേതൃത്വത്തിൽ ഹജ്ജ് കർമ്മം നിർവഹിക്കാമെന്ന് പറഞ്ഞ് പലരിൽ നിന്നായി പണം തട്ടിയിരുന്നു.
അനീസ് നാട്ടിലെത്തുന്നത് എപ്പോഴെങ്കിലും മാത്രമെന്നും ബെംഗളൂരുവിൽ ആഡംബര ജീവിതമായിരുന്നു നയിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. . തട്ടിപ്പു നടത്തിയതെല്ലാം ഫോൺ വഴിയുള്ള സംസാരത്തിലൂടെയായിരുന്നു. വിവിധ സ്റ്റേഷനുകളിലായി 11 കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.
Also Read-തൃശൂരിൽ ലഹരി ഉപയോഗിച്ച യുവാവ് ആംബുലൻസിൽ കയറ്റുന്നതിനിടെ ഡ്രൈവറുടെ കൈ വിരൽ കടിച്ചുമുറിച്ചു
ലക്ഷദ്വീപിൽ നിന്നുള്ളവർ ഉൾപ്പടെ ഇയാളുടെ ചതിയിൽ വീണിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. 4.85 ലക്ഷം രൂപയാണ് ഇയാൾ ഹജ്ജ് യാത്രക്കായി ഒരാളില്‍ നിന്നും ഈടാക്കിയിരുന്നത്. പണം നഷ്ടപ്പെട്ട കൊണ്ടോട്ടി സ്വദേശിയും തിരൂർ സ്വദേശിനിയുമായ രണ്ടുപേരുടെ പരാതിയിലാണ് പോലീസ് കേസടുത്തതും അന്വേഷണം നടത്തിയതും. കൊണ്ടോട്ടി എസിപി വിജയ് ഭാരത് റെഡ്ഡി, എസ്ഐ നൗഫൽ എന്നിവരുടെ നേതൃത്വത്തിൽ കൊണ്ടോട്ടി ഡാൻസഫ് ടീമാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.