എറണാകുളം: വടക്കൻ പറവൂരിൽ മദ്യലഹരിയിൽ സുഹൃത്തിനെ കുത്തിക്കൊന്നു. വടക്കേക്കര സ്വദേശി കെ എൻ ബാലചന്ദ്രൻ(37)ആണ് മരിച്ചത്. കൊലപാതകം നടത്തിയ നന്ത്യാട്ടുകുന്നത്ത് സ്വദേശി മുരളീധരനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച്ച വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. സുഹൃത്തുക്കളായ ബാലചന്ദ്രനും മുരളീധരനും സിറാജും മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്കെത്തിച്ചത്. തർക്കം അതിര് വിട്ടതോടെ മുരളീധരൻ ബാലചന്ദ്രനെ കത്തികൊണ്ട് അക്രമിക്കുകയായിരുന്നു.
മുരളീധരന്റെ കുത്തേറ്റ ബാലചന്ദ്രനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബാലചന്ദ്രന്റെ സുഹൃത്ത് സിറാജാണ് പോലീസിൽ വിവരമറിയിച്ചത്. ഇലക്ട്രിക്കൽ ജോലി ചെയ്തിരുന്ന മൂവരും കുടുംബത്തിൽ നിന്ന് അകന്ന് ജീവിക്കുന്നവരാണ്. പ്രതി മുരളീധരന്റെ വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്.
Also read-മലപ്പുറത്ത് വാഴത്തോട്ടത്തിലെ വൈദ്യുതി വേലി നന്നാക്കുന്നതിനിടെ കര്ഷകന് പാമ്പുകടിയേറ്റ് മരിച്ചു
സ്ഥിരമായി ഇവർ മദ്യപിച്ച് വഴക്കുണ്ടാക്കുമെന്ന് പോലീസ് പറഞ്ഞു. നേരത്തെയും ബാലചന്ദ്രനെ മുരളീധരൻ അക്രമിച്ചിട്ടുണ്ട്. അന്ന് പൊലീസ് കേസെടുത്തെങ്കിലും ബാലചന്ദ്രൻ പിന്നീട് പരാതി പിൻവലിക്കുകയായിരുന്നു. ബാലചന്ദ്രന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.