HOME /NEWS /Crime / വീടിനു മുൻപിൽ കുടത്തിൽ സൂക്ഷിച്ചിരുന്ന താക്കോൽ ഉപയോഗിച്ച് വീട് തുറന്ന് പട്ടാപ്പകൽ സ്വർണവും പണവും കവർന്ന പ്രതി പിടിയിൽ

വീടിനു മുൻപിൽ കുടത്തിൽ സൂക്ഷിച്ചിരുന്ന താക്കോൽ ഉപയോഗിച്ച് വീട് തുറന്ന് പട്ടാപ്പകൽ സ്വർണവും പണവും കവർന്ന പ്രതി പിടിയിൽ

താക്കോൽ എടുത്ത് വീടു തുറന്നു മുറികളിലെ 2 അലമാരകളിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും കവരുകയായിരുന്നു. മോഷണത്തിനു ശേഷം താക്കോൽ യഥാസ്ഥാനത്തു വയ്ക്കുകയും ചെയ്തു.

  • Share this:

    എറണാകുളം: വീടിനു മുൻപിൽ കുടത്തിൽ സൂക്ഷിച്ചിരുന്ന താക്കോൽ ഉപയോഗിച്ച് വീട് തുറന്ന് പട്ടാപ്പകൽ സ്വർണവും പണവും കവർന്ന പ്രതി പിടിയിൽ. കീരമ്പാറ പുന്നെക്കാട് കൃഷ്ണപുരം കോളനിയിൽ പരുത്തലത്തിൽ രാജൻ രാജമ്മയെയാണു(45) അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 16-നു പേഴയ്ക്കാപ്പിള്ളി പള്ളിപ്പടി ഇടപ്പാറ ബാവുവിന്റെ വീട്ടിൽ കുടുംബാംഗങ്ങളെല്ലാം വീടു പൂട്ടി പുറത്തു പോയപ്പോഴാണു മോഷണം.

    കുടുംബാംഗങ്ങൾ വീടിനു മുൻപിലെ കുടത്തിൽ സൂക്ഷിച്ചിരുന്ന താക്കോൽ എടുത്ത് വീടു തുറന്നു മുറികളിലെ 2 അലമാരകളിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും കവരുകയായിരുന്നു. മോഷണത്തിനു ശേഷം താക്കോൽ യഥാസ്ഥാനത്തു വയ്ക്കുകയും ചെയ്തു. സമീപ പ്രദേശത്തു മോഷണം സ്ഥിരമായതോടെ റൂറൽ ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണു മോഷ്ടാവ് പിടിയിലായത്.

    Also read-പ്ലസ്ടു വിദ്യാർഥിനിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ച സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

    ഏറ്റുമാനൂർ, കുറവിലങ്ങാട്, പോത്താനിക്കാട്, ഊന്നുകൽ, കോതമംഗലം, പെരുമ്പാവൂർ എന്നിവിടങ്ങളിൽ ഒട്ടേറെ മോഷണം പിടിച്ചുപറി കേസുകളിൽ പ്രതിയാണ് രാജൻ. സ്കൂട്ടറിൽ കറങ്ങി നടന്ന വിവിധ നിർമാണ ജോലികൾ നടക്കുന്ന വർക് സൈറ്റുകളിൽ തൊഴിലാളിയായി എത്തി ഇതിന്റെ മറവിലാണു മോഷണം നടത്തിയിരുന്നത്. കവർന്നെടുത്ത സ്വർണം പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

    First published:

    Tags: Arrest, Ernakulam, Stolen