തിരുവനന്തപുരം: അരിഷ്ടക്കടയുടെ മറവില്‍ വിദേശ മദ്യ വിൽപന നടത്തിയ ഒരാള്‍ അറസ്റ്റില്‍. പാലോട് പ്ലാവറ ശ്രീ നിലയത്തില്‍ അനില്‍ സദാനന്ദനാണ് പിടിയിലായത്. പാലോട് രമണി ആയുര്‍വേദ വൈദ്യശാലയില്‍ നിന്ന് 250 മില്ലി ലിറ്റര്‍ കുപ്പികളില്‍ വിൽപനക്കായി വെച്ച വിദേശ മദ്യവുമായി ഇയാൾ പിടിയിലാകുന്നത്. കൂടാതെ ലൈസന്‍സോ രേഖകളോ ഇല്ലാതെ സൂക്ഷിച്ചിരുന്ന 40.950 ലിറ്റര്‍ അരിഷ്ടാസവങ്ങളും ഇയാളിൽ നിന്ന് പിടിച്ചെടുത്തു.
Also read-മയക്കുമരുന്ന് ലഹരിയിൽ വീട് കയറി അതിക്രമം; ആലപ്പുഴയിൽ യുവാവ് പിടിയിൽ
ബിവറേജ് ഔട്ട്ലെറ്റുകളില് നിന്ന് മദ്യം വാങ്ങി കൂടിയ വിലയ്ക്ക് ചെറു കുപ്പികളിലാക്കി വിൽക്കുകയാണ് ഇയാള്‍. എക്സൈസ് ഇന്‍സ്പെക്ടര്‍ ജി. മോഹന്‍ കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്.സിവിൽ എക്സൈസ് ഓഫിസര്‍മാരായ അനീഷ്, ആദര്‍ശ്, ഷിജിന്, ഹിമാലത എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.