ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് അറിഞ്ഞാൽ എന്തു ചെയ്യും? ഒന്നുകിൽ ഭാര്യയുമായി വേർപിരിഞ്ഞ് ജീവിക്കാൻ തീരുമാനിക്കും. ചിലപ്പോൾ ഇതിനെ ചൊല്ലി നിരന്തരം കലഹമുണ്ടാകും. എന്നാൽ, ബംഗളൂരുവിൽ ഒരാളെ ഭാര്യയുടെ കാമുകനെ വക വരുത്താൻ ആറു മണിക്കൂറാണ് കട്ടിലിന് അടിയിൽ ഒളിച്ചിരുന്നത്. ഒടുവിൽ പുലർച്ചെ മൂന്നു മണിക്ക് കൊലപാതകം നടത്തുകയായിരുന്നു. ബംഗളൂരുവിലെ ബൈദരഹള്ളിയിൽ ആണ് സംഭവം. കാർപെന്റർ ആയി ജോലി ചെയ്തു വരികയായിരുന്ന ഭരത് കുമാറാണ് ഭാര്യയുടെ കാമുകനെ തന്ത്രപരമായി കാത്തിരുന്ന് വധിച്ചത്. ശിവരാജ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് മുപ്പത്തിയൊന്നുകാരനായ ഭരത് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ,എട്ടു വർഷം മുമ്പാണ് ഭരത് വിനുതയെ വിവാഹം കഴിച്ചത്. ഇവർക്ക് രണ്ട് കുട്ടികളും ഉണ്ട്. കൊല്ലപ്പെട്ട ശിവരാജ് ഭരതിന്റെ ഭാര്യ വിനുതയുടെ സുഹൃത്ത് ആയിരുന്നു. മൂന്നു വർഷം മുമ്പ് ജോലി സംബന്ധമായ കാര്യങ്ങൾക്കായാണ് ശിവരാജ് വിനുതയെ കാണാൻ എത്തിയത്.
അവസാനത്തെ ശമ്പളം ചോദിച്ചു; ക്രൂരനായ തൊഴിലുടമ നാളുകൾക്ക് ശേഷം ആ ശമ്പളം നൽകിയത് ഇങ്ങനെഅടുത്തിടെ ശിവരാജ് വിനുതയോട് തനിക്കുള്ള പ്രണയം തുറന്നു പറഞ്ഞു. എന്നാൽ, ആദ്യഘട്ടത്തിൽ വിനുത ഇത് നിരസിക്കുകയായിരുന്നു. പക്ഷേ, പിന്നീട് ശിവരാജുമായുള്ള ബന്ധത്തിന് വിനുത സമ്മതം അറിയിച്ചു. എന്നാൽ, ശിവരാജുമായി തന്റെ ഭാര്യയ്ക്കുള്ള വിവാഹേതര ബന്ധത്തെക്കുറിച്ച് ഭരത് കുമാറിന് മനസിലായി. ഭരത് കുമാർ ഇക്കാര്യം ചോദ്യം ചെയ്യുകയും ചെയ്തു.
തുടർന്ന് തന്റെ കുടുംബം നശിപ്പിച്ച ശിവരാജിനെ ഇല്ലായ്മ ചെയ്യാൻ ഭരത് തീരുമാനിക്കുകയായിരുന്നു.
'കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി പാലമിട്ട് മുഖ്യമന്ത്രി ബിജെപിയുമായി കൂട്ടുക്കെട്ടുണ്ടാക്കി'; ചെന്നിത്തലബുധനാഴ്ചയാണ് ശിവരാജിനെ വധിക്കാനുള്ള പദ്ധതി ഭരത് തയ്യാറാക്കിയത്. അതനുസരിച്ച് വിനുതയുടെ വീട്ടിൽ രാത്രി ഒമ്പതു മണിയോടെ ഭരത് എത്തുകയായിരുന്നു. തുടർന്ന് കട്ടിലിന് അടിയിൽ ഒളിച്ചിരുന്നു. രാത്രി പത്തര ആയപ്പോൾ ശിവരാജ് എത്തി. ഇരുവരും ഒരുമിച്ച് അത്താഴം കഴിക്കുകയും തുടർന്ന് ഉറങ്ങാനായി കട്ടിലിലേക്ക് എത്തുകയും ചെയ്തു.
ബൈക്ക് യാത്രികനെ തടഞ്ഞ പൊലീസ് ആവശ്യപ്പെട്ടത് ബസിനെ ചേസ് ചെയ്യാൻ; അഭിനന്ദിച്ച് സൈബർ ലോകവുംരാത്രി മൂന്നു മണിയായപ്പോൾ വിനുത വാഷ് റൂമിലേക്ക് പോയി. ഈ സമയത്ത് ഭരത് മുറിയുടെ വാതിൽ അടച്ച് പൂട്ടുകയും ശിവരാജിനെ കുത്തി കൊലപ്പെടുത്തുകയും ആയിരുന്നു.
വെള്ളിയാഴ്ച കോടതിക്ക് മുമ്പിൽ ഭരതിനെ ഹാജരാക്കിയിരുന്നു. അതിനു ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു. അതേസമയം, പ്രതി കുറ്റസമ്മതം നടത്തിയതായി പൊലീസ് ഓഫീസർ പറഞ്ഞു. ഇയാളുടെ വൈദ്യ പരിശോധന പൂർത്തിയായതായും പൊലീസ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.