HOME » NEWS » Crime » A MAN FROM MADHYA PRADESH REPEATEDLY RAPES DOG AND CAUGHT AFTER HORRIFIC VIDEO GOES VIRAL JJ

തെരുവുനായയെ 54കാരൻ നിരന്തരമായി ബലാത്സംഗം ചെയ്തു; വീഡിയോ വൈറലായതിനു പിന്നാലെ മധ്യവയസ്കൻ പൊലീസ് പിടിയിൽ

പ്രതിയെ പൊലീസ് സ്‌റ്റേഷനിൽ വിളിച്ച് വീഡിയോ കാണിക്കുകയും തുടർന്ന് ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു.

News18 Malayalam | news18
Updated: January 15, 2021, 8:51 PM IST
തെരുവുനായയെ 54കാരൻ നിരന്തരമായി ബലാത്സംഗം ചെയ്തു; വീഡിയോ വൈറലായതിനു പിന്നാലെ മധ്യവയസ്കൻ പൊലീസ് പിടിയിൽ
dog rape
  • News18
  • Last Updated: January 15, 2021, 8:51 PM IST
  • Share this:
ജബൽപുർ: തെരുവുനായയെ ബലാത്സംഗം ചെയ്ത കേസിൽ മധ്യവയസ്കൻ പൊലീസ് പിടിയിലായി. മധ്യപ്രദേശിലെ ജബൽപുർ ജില്ലയിൽ നിന്നുള്ള അമ്പത്തിനാലുകാരനാണ് പൊലീസ് പിടിയിലായത്. നിരന്തരമായി ഒരു പെൺപട്ടിയെ ഇയാൾ ബലാത്സംഗം ചെയ്യുമായിരുന്നു. ഇതിന്റെ വീഡിയോ വൈറലായതിന് പിന്നാലെയാണ് അറസ്റ്റ്.

പെൺ പട്ടിയെ ഇയാൾ ബലാത്സംഗം ചെയ്യുന്നതിന്റെ വീഡിയോ സമീപത്തെ ക്യാമറയിൽ പതിയുകയായിരുന്നു. മധ്യപ്രദേശിലെ ബറേല സ്റ്റാർ സിറ്റിയിലാണ് സംഭവം. സംഭവം ക്യാമറയിൽ പതിഞ്ഞതോടെയാണ് ഇയാൾ അറസ്റ്റിലായത്. You may also like:'പി സി ജോർജ് സ്വതന്ത്രനായി മത്സരിക്കട്ടെ, മുന്നണിയിൽ എടുക്കില്ല' - പി ജെ ജോസഫ് [NEWS]പന്ന്യൻ രവീന്ദ്രൻ ഉൾപ്പെടെയുള്ളവരെ കളത്തിൽ ഇറക്കി മലബാറിൽ നില മെച്ചപ്പെടുത്താൻ സി.പി.ഐ [NEWS] 'അസമയത്ത് സ്ത്രീ തനിച്ചു പോകാൻ പാടില്ല': അമ്പതുകാരിയെ പൂജാരിയും കൂട്ടരും ചേർന്ന് ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിൽ വനിതാ കമ്മീഷൻ അംഗം [NEWS] ഭയാനകമായ വീഡിയോ വൈറലായതിന് പിന്നാലെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. വീടിനു പുറത്തുള്ള പടിക്കെട്ടിലിരുന്ന് നായയെ ഇയാൾ അധിക്ഷേപിക്കുന്നത് വീഡിയോയിൽ കാണാം. വീഡിയോ കണ്ടതിന് പിന്നാലെ മൃഗസംരക്ഷണ പ്രവർത്തകർ അത് പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് ഉൾപ്പെടെ സെക്ഷൻ 377 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൃഗങ്ങൾക്ക് എതിരായ ക്രൂരത തടയൽ നിയമപ്രകാരവും കേസെടുത്തു.


പ്രതിയെ പൊലീസ് സ്‌റ്റേഷനിൽ വിളിച്ച് വീഡിയോ കാണിക്കുകയും തുടർന്ന് ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു. കഴിഞ്ഞ കുറേ കാലമായി ഇയാൾ നായയെ ലൈംഗികമായി പീഡിപ്പിച്ചു വരികയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ജില്ല കോടതിയിൽ ഹാജരാക്കിയതിനു ശേഷം ഇയാളെ കസ്റ്റഡിയിൽ വിട്ടു.
Published by: Joys Joy
First published: January 15, 2021, 8:45 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories