• HOME
  • »
  • NEWS
  • »
  • crime
  • »
  • ടിടിഇ ചമഞ്ഞ് യാത്രക്കാരില്‍ നിന്നും പിഴ ഈടാക്കുന്ന മലബാര്‍ എക്‌സ്പ്രസിലെ റെയില്‍വേ കാറ്ററിങ് ജീവനക്കാരന്‍ അറസ്റ്റില്‍

ടിടിഇ ചമഞ്ഞ് യാത്രക്കാരില്‍ നിന്നും പിഴ ഈടാക്കുന്ന മലബാര്‍ എക്‌സ്പ്രസിലെ റെയില്‍വേ കാറ്ററിങ് ജീവനക്കാരന്‍ അറസ്റ്റില്‍

ടിക്കറ്റ് പരിശോധനയ്ക്ക് ശേഷം ഫൈസൽ എസി കോച്ചിൽ കയറി വിശ്രമിക്കുന്നതിനിടെയാണ് യഥാർഥ ടിടിഇയുടെ പിടിയിലാകുന്നത്.

(File photo)

(File photo)

  • Share this:

    കൊച്ചി: ടിടിഇ ചമഞ്ഞ് യാത്രക്കാരില്‍ നിന്നും പിഴ ഈടാക്കുന്ന മലബാര്‍ എക്‌സ്പ്രസിലെ റെയില്‍വേ കാറ്ററിങ് ജീവനക്കാരന്‍ അറസ്റ്റില്‍. കൊയിലാണ്ടി മൂടാടി സ്വദേശി ഫൈസലിനെയാണ് എറണാകുളം റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ ആൾമാറാട്ടം, വഞ്ചന തുടങ്ങിയ വിവിധ വകുപ്പുകൾ പ്രകാരം കേസ് എടുത്തതായി റെയിൽവേ പൊലീസ് അറിയിച്ചു. പ്രതി റെയിൽവേ കാറ്ററിങ് സർവീസിലെ ജീവനക്കാരനാണെന്നും റെയിൽവേ പൊലീസ് പറഞ്ഞു.

    മലബാർ എക്സ്പ്രസിൽ തൃശൂരിനും ആലുവയ്ക്കും ഇടയിൽ വച്ചായിരുന്നു യാത്രക്കാരിൽ നിന്ന് ഇയാൾ പിഴ ഈടാക്കിയത്. ആലുവയിൽ വച്ച് ഇയാൾ യഥാർഥ ടിടിഇ ഗിരീഷ് കുമാറിന്റെ പിടിയിലാവുകയായിരുന്നു. തിരുവനന്തപുരം ഡിവിഷൻ കാറ്ററിങ് സർവീസിന്റെ ടാഗ് ധരിച്ച ഇയാൾ ട്രെയിൻ തൃശൂരിലെത്തിയപ്പോഴാണ് സ്ലീപ്പർ കോച്ചിൽ കയറിയത്. കോച്ചിൽ ടിടിഇ ആയി ചമഞ്ഞ് ഇയാൾ യാത്രക്കാരുടെ ടിക്കറ്റ് പരിശോധിക്കുകയും. റിസർവേഷൻ ടിക്കറ്റില്ലാതെ സ്ലീപ്പർ ക്ലാസിൽ യാത്ര ചെയ്ത മൂന്നുപേരെ പിടികൂടുകയും ഇവരിൽ നിന്ന് നൂറ് രൂപ പിഴ ഈടാക്കുകയും ചെയ്തു. രസീത് നൽകുന്നതിന് പകരം അവരുടെ ടിക്കറ്റുകളിൽ തുക എഴുതി ഒപ്പിട്ടുനൽകുകയായിരുന്നു.

    Also read-ട്രെയിനിൽ വെച്ച് മദ്യം നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സൈനികൻ അറസ്റ്റിൽ

    ടിക്കറ്റ് പരിശോധനയ്ക്ക് ശേഷം ഫൈസൽ എസി കോച്ചിൽ കയറി വിശ്രമിക്കുന്നതിനിടെയാണ് യഥാർഥ ടിടിഇയുടെ പിടിയിലാകുന്നത്. അതോടെ സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്തതിന് പിഴ ഈടാക്കിയ കാര്യം മറ്റ് യാത്രക്കാർ ടിടിഇയെ അറിയിച്ചു. യാത്രക്കാരുടെ സഹായത്തോടെ പ്രതിയെ റെയിൽവേ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. തിരുവനന്തപും ഡിവിഷൻ എന്ന ടാഗ് ധരിച്ചതിനാൽ അദ്ദേഹം ടിടിഇ ആണെന്നാണ് യാത്രക്കാർ കരുതിയത്. നേരത്തെ യുവാവ് ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്ന് പൊലീസ് കണ്ടെത്തിയ സാഹചര്യത്തിൽ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

    Published by:Sarika KP
    First published: