കാൺപുർ: സ്വകാര്യ ഭാഗത്ത് പ്രഷര്‍ പമ്പ് തിരുകി കാറ്റടിച്ചതിനെ തുടര്‍ന്ന് യുവാവ് ഗുരുതരാവസ്ഥയിൽ. കാര്‍ വാഷിങ് സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവിനാണ് ദുരനുഭവം ഉണ്ടായത്. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് വിജയ് എന്ന പത്തൊമ്പതുകാരന്‍റെ സ്വകാര്യഭാഗത്ത് പ്രഷർ പമ്പ് ഉപയോഗിച്ച് കാറ്റടിച്ചത്.
ജോലി സ്ഥലത്ത് വെച്ച് വിജയും മോഹിത് എന്നയാളും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള വാക്കുതർക്കം രൂക്ഷമായതോടെ മോഹിത് വിജയിനെ ആക്രമിക്കുകയായിരുന്നു. മർദിച്ച് അവശനാക്കിയശേഷം മോഹിത്, വിജയുടെ ശരീരത്ത് കയറിയിരുന്ന ശേഷം പ്രഷര്‍ പമ്പ് വാല്‍വ് തുറന്ന് സ്വകാര്യ ഭാഗത്ത് തിരുകുകയായിരുന്നു.
സമീപത്തുണ്ടായിരുന്നവർ ഉടൻ തന്നെ വിജയിനെ ആശുപത്രിയിൽ എത്തിച്ചു. ഗാസിയാബാദിലെ സർക്കാർ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ് ഇയാൾ. വിജയ് അപകട നില തരണം ചെയ്തിട്ടില്ലെന്നാണ് ഡോക്ടർമാർ അറിയിക്കുന്നത്.
Also Read- ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ടതിന് കെഎസ്ആർടിസി കണ്ടക്ടറെ മർദ്ദിച്ചു; ജാർഖണ്ഡ് സ്വദേശി പിടിയില്‍
സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് മോഹിതിനായി തെരച്ചിൽ തുടങ്ങി. വിജയിനെ ആക്രമിച്ച ശേഷം മോഹിത് സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപെടുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.