മുംബൈ: ജുഹുവിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. ബോളിവുഡിലെ പ്രമുഖ താരങ്ങളുടെ വീടിന് സമീപമായിരുന്നു സംഭവം. സംവം നടന്ന 24 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടിയതായി ജുഹൂ പൊലീസ് അറിയിച്ചു.
വ്യാഴാഴ്ച രാത്രി 10:10 ഓടെ ജുഹു ഏരിയയിലെ റോഡ് നമ്പർ 10 ലെ സിഗ്നലിന് സമീപത്തുവെച്ചാണ് സംഭവം. സിഗ്നലിൽ കാത്തുകിടന്ന ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്.
പരാതി ലഭിച്ചതിനെത്തുടർന്ന് ഐപിസി സെക്ഷൻ 354 പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായും അന്വേഷണത്തിനൊടുവിൽ വളരെ വേഗം പ്രതിയെ പിടികൂടിയതായും പൊലീസ് പറഞ്ഞു.
പ്രദേശത്തെ പതിനഞ്ചിലധികം സിസിടിവി ക്യാമറകൾ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു. ജുഹുവിലെ ഒരു കടയിലെ സിസിടിവിയിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വഴിവാണിഭക്കാരനായ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.
അരവിന്ദ് വഗേലയെ (47) എന്നയാളെയാണ് പൊലീസ് വെള്ളിയാഴ്ച ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഇയാൾ കുറ്റം സമ്മതിച്ചതോടെയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.