• HOME
  • »
  • NEWS
  • »
  • crime
  • »
  • കോഴിക്കോട് ദേശീയപാതയിൽ നിർത്തിയിടുന്ന വാഹനങ്ങളിൽ കവർച്ച നടത്തുന്നയാൾ അറസ്റ്റിൽ

കോഴിക്കോട് ദേശീയപാതയിൽ നിർത്തിയിടുന്ന വാഹനങ്ങളിൽ കവർച്ച നടത്തുന്നയാൾ അറസ്റ്റിൽ

പരാതിക്കാരന്‍റെ പക്കൽനിന്ന് പ്രതി പണവും മൊബൈൽ ഫോണുകളും കവർന്നിരുന്നു

  • Share this:

    കോഴിക്കോട്: ദേശീയ പാതയോരത്ത് നിർത്തിയിടുന്ന വാഹങ്ങളിൽ കവർച്ച നടത്തിയ ആൾ അറസ്റ്റിൽ. വടകര താഴെ അങ്ങാടിയിലെ കൊയിലോറേമ്മൽ ലത്തീഫിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ലോറി ഡ്രൈവർമാരെയും മറ്റും ഭീഷണി പ്പെടുത്തി പണം കൈവശപ്പെടുന്നതാണ് ഇയാളുടെ രീതി.

    ശിവകാശി സ്വദേശിയായ ലോറി ഡ്രൈവറുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പരാതിക്കാരന്‍റെ പക്കൽനിന്ന് പ്രതി പണവും മൊബൈൽ ഫോണുകളും കവർന്നിരുന്നു.

    Also Read- തിരുവനന്തപുരത്ത് വിദേശത്തുള്ള കാമുകനെ വിളിച്ചുവരുത്തി ബന്ദിയാക്കി 15 ലക്ഷം രൂപ തട്ടി; യുവതിയും ക്വട്ടേഷൻ സംഘവും അറസ്റ്റിൽ

    ലത്തീഫിന്റെയൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നയാളെയും പോലീസ് തിരയുന്നുണ്ട്. ലത്തീഫിനെതിരെ നിരവധി കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. ഈ സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ദേശീയപാതയോരത്ത് നിർത്തിയിടുന്ന വാഹനങ്ങളിൽ കവർച്ച നടത്തുന്ന സംഭവങ്ങളിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

    News Summary- The person who robbed vehicles parked on the national highway was arrested. The police arrested Koiloremmal Latif of Vadakara Gatta Angadi. His method is to take money by threatening lorry drivers and others.

    Published by:Anuraj GR
    First published: