മലപ്പുറം: ബന്ധുക്കൾ ഉൾപ്പടെയുള്ള സ്ത്രീകളുടെ നഗ്നചിത്രം ഉണ്ടാക്കി പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. മലപ്പുറത്തെ കാളികാവിലാണ് സംഭവം. അകമ്പാടം ഇടിവെണ്ണ സ്വദേശി തയ്യിൽ ദിൽഷാദ് (22)ആണ് പിടിയിലായത്. പരിചയക്കാരായ സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്താണ് ഇയാൾ നഗ്നചിത്രം നിർമിക്കുന്നത്.
ഇതേക്കുറിച്ച് കാളികാവ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ദിൽഷാദിനെ അറസ്റ്റ് ചെയ്തത്. നഗ്നചിത്രം ഇയാൾ സോഷ്യൽമീഡിയ വഴിയും ഓൺലൈൻ വഴിയും പ്രചരിപ്പിച്ചതായാണ് പൊലീസിന് ലഭിച്ച പരാതിയിൽ പറയുന്നത്.
ദിൽഷാദിനെതിരെ നേരത്തെയും ഇത്തരം ആരോപണങ്ങളുണ്ട്. ബന്ധുക്കളായ സ്ത്രീകളുടെ ഉൾപ്പടെ നഗ്നചിത്രം ഇയാൾ ഫോട്ടോ മോർഫ് ചെയ്ത് നിർമിച്ചിട്ടുണ്ട്. ബന്ധുക്കളായതുകൊണ്ടുതന്നെ ഈ സംഭവങ്ങൾ കേസാകാതെ ഒത്തുതീർപ്പാക്കുകയായിരുന്നു.
കാളികാവ് സി ഐ. എം ശശിധരൻപിള്ളയുടെ നേതൃത്വത്തിൽ എസ് ഐ സുബ്രമണ്യൻ, സി പി ഒമാരായ അൻസാർ, അജിത്, ജിതിൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
News Summary- The man who made and circulated nude pictures of women including his relatives was arrested. The incident happened in Kalikavu in Malappuram. Tayil Dilshad (22), a resident of Akambadam Idivenna, was arrested. He creates nude pictures by morphing pictures of women he knows.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.