ആലപ്പുഴയിൽ ട്രെയിനിൽ നിന്ന് ടി ടി ആറിന്റെ ഔദ്യോഗിക രേഖകൾ അടങ്ങിയ ലാപ്ടോപ്പ് ബാഗുമായി കടന്ന പ്രതി പിടിയിൽ. ഹരിപ്പാട് നിന്നാണ് റെയിൽവേ പോലീസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചേർത്തല സ്വദേശി പ്രവീൺ അറസ്റ്റിൽ ആയത്.
കഴിഞ്ഞ ദിവസമാണ് ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ടി ടി ആറിന്റെ ലാപ്ടോപ്പ് ബാഗ് ആലപ്പുഴയിൽ വച്ച് മോഷ്ടിക്കപ്പെട്ടത്. മൊബൈൽ ഫോൺ ഉൾപ്പെടെ ബാഗിൽ സൂക്ഷിച്ചിരുന്നതിനാൽ മോഷണ വിവരം അറിഞ്ഞ ഉടൻ പോലീസിന് പരാതി കൈമാറി.
തുടർന്ന് മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ഹരിപ്പാട് ദിശയിൽ സഞ്ചരിക്കുന്ന ബസിൽ മൊബൈൽ ഫോൺ സൂക്ഷിച്ചിരിക്കുന്ന ബാഗ് ഉള്ളതായി വിവരം ലഭിച്ചു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ബസിൽ നിന്ന് ചേർത്തല സ്വദേശിയായ പ്രവീൺ പിടിയിലായത്.
ട്രെയിനിലെ യാത്രക്കാരുടെ പണം അപഹരിച്ചതടക്കമുള്ള കേസിൽ ഇയാൾ ഉൾപ്പെട്ടിട്ടുള്ളതായി റെയിൽവേ പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.