HOME /NEWS /Crime / കൊച്ചിയിൽ മാമോദീസയുമായി ബന്ധപ്പെട്ട് വീട്ടിൽ സംഘർഷം; യുവാവിനെ കുത്തിക്കൊന്നു

കൊച്ചിയിൽ മാമോദീസയുമായി ബന്ധപ്പെട്ട് വീട്ടിൽ സംഘർഷം; യുവാവിനെ കുത്തിക്കൊന്നു

മാമോദീസ ചടങ്ങുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്

മാമോദീസ ചടങ്ങുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്

മാമോദീസ ചടങ്ങുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Kochi [Cochin]
  • Share this:

    കൊച്ചി: മാമോദീസയുമായി ബന്ധപ്പെട്ട് വീട്ടിൽ ഉണ്ടായ സംഘർഷത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. കൊച്ചി പള്ളുരുത്തിയിലാണ് സംഭവം. കണ്ണൻ മുതലാളി എന്നറിയപ്പെടുന്ന പള്ളുരുത്തി സ്വദേശി അനിൽ കുമാർ (31) ആണ് കൊല്ലപ്പെട്ടത്.

    മാമോദീസ ചടങ്ങുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ മാമോദീസ നടത്തിയ കുഞ്ഞിന്‍റെ ബന്ധുവായ കുമ്പളങ്ങി സ്വദേശി ജിതിൻ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

    മാമോദീസയുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് അനിൽകുമാറും ജിതിനും രണ്ട് സംഘങ്ങളായി തിരിഞ്ഞ് സംഘർഷം നടന്നിരുന്നു. ഇതിന്‍റെ തുടർച്ചയാണ് കൊലപാതകമെന്ന് പൊലീസ് പറയുന്നു.

    കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ തർക്കമുണ്ടായതോടെ നാട്ടുകാർ ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു. എന്നാൽ രാത്രി 12.30ഓടെ പഞ്ചായത്ത് ഗ്രൗണ്ട് പരിസരത്ത് വച്ച് ഇരുകൂട്ടരും തമ്മിൽ വീണ്ടും തർക്കമുണ്ടാവുകയും സംഘർഷത്തിനിടെ അനിലിനെ കുത്തുകയുമായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

    Also Read- ക്ഷേത്ര ഭരണസമിതി ക്ലര്‍ക്കും യുവാവും തമ്മില്‍ തര്‍ക്കം; പരിഹരിക്കുന്നതിനിടയിൽ മേല്‍ശാന്തിക്ക് വെട്ടേറ്റു

    സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

    First published:

    Tags: Crime news, Kerala news, Kochi, Murder